Categories

തദ്ദേ­ശ തി­ര­ഞ്ഞെ­ടുപ്പ്: സര്‍­ക്കാ­റി­നെ­തി­രെ ക­മ്മീ­ഷന്‍

കൊച്ചി: തദ്ദേ­ശ തി­ര­ഞ്ഞെ­ടു­പ്പ് സം­ബ­ന്ധി­ച്ച് തി­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷന്‍ ഹൈ­ക്കോ­ട­തി­യില്‍ സ­ത്യ­വാ­ങ്­മൂ­ലം നല്‍കി. തി­ര­ഞ്ഞെ­ടു­പ്പി­നു­ള്ള ന­ട­പ­ടി­ക്ര­മ­ങ്ങള്‍ സര്‍­ക്കാര്‍ ഇ­നിയും പൂര്‍­ത്തി­യാ­ക്കി­യി­ട്ടി­ല്ലെ­ന്ന് ക­മ്മീ­ഷന്‍ കോ­ട­തി­യെ അ­റി­യിച്ചു. തി­ര­ഞ്ഞെ­ടു­പ്പ് വൈ­കാന്‍ കാര­ണം ക­മ്മീ­ഷ­ന­ല്ല. തി­ര­ഞ്ഞെ­ടു­പ്പ് ഒ­റ്റ ഘ­ട്ട­ത്തില്‍ ന­ട­ത്താന്‍ ക­ഴി­യില്ല. വാര്‍­ഡ് വി­ഭജ­നം ഇ­തുവരെ പൂര്‍­ത്തി­യാ­ക്കാന്‍ ക­ഴി­ഞ്ഞി­ട്ടി­ല്ലെന്നും സ­ത്യ­വാ­ങ്­മൂ­ല­ത്തില്‍ പ­റ­യു­ന്നു.

ക­മ്മീ­ഷന്‍ യ­ഥാ സ­മയ­ത്ത് തീ­രു­മാ­ന­ങ്ങള്‍ സര്‍­ക്കാ­റി­നെ അ­റി­യി­ച്ചി­രുന്നു. വാര്‍­ഡ് വി­ഭജ­നം സ­മ­യ­ബ­ന്ധി­ത­മാ­യി പൂര്‍­ത്തി­യാ­ക്കാ­നും ആ­വ­ശ്യ­പ്പെട്ടു. എ­ന്നാല്‍ സര്‍­ക്കാ­റി­ന്റെ ഭാഗ­ത്ത് നി­ന്ന് ക്രി­യാ­ത്മ­കമാ­യ മ­റു­പ­ടി­യല്ല ല­ഭി­ച്ച­തെന്നും ക­മ്മീ­ഷന്‍ സ­ത്യ­വാ­ങ്­മൂ­ല­ത്തില്‍ കു­റ്റ­പ്പെ­ടു­ത്തുന്നു.

തദ്ദേ­ശ തി­ര­ഞ്ഞെ­ടു­പ്പ് സെ­പ്­തം­ബ­റില്‍ ഒ­റ്റ ഘ­ട്ട­മാ­യി ത­ന്നെ ന­ട­ത്ത­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ഹൈ­ക്കോ­ട­തി­യില്‍ നല്‍കിയ പൊ­തു താല്‍പ­ര്യ ഹര­ജി­യി­ലാണ് ക­മ്മീ­ഷന്‍ സ­ത്യ­വാ­ങ്­മൂ­ലം നല്‍­കി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.