Administrator
Administrator
പെരുമാറ്റച്ചട്ട ലംഘനം: വയലാര്‍ രവിക്ക് നോട്ടീസ്
Administrator
Wednesday 28th October 2009 2:06pm

vayalar_ravi-rw

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രവാസികാര്യമന്ത്രി വയലാര്‍ രവിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. തിരഞ്ഞെടുപ്പ് ച്ട്ടം ലംഘിച്ചെന്ന പരാതിയെക്കുറിച്ച് 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയിലെ പാമര്‍ശങ്ങളും കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിന് അഞ്ചു ലക്ഷം രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചതായി പ്രസംഗിച്ചതും ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് നോട്ടീസ്.

Advertisement