എഡിറ്റര്‍
എഡിറ്റര്‍
നാഗാലാന്‍ഡിലും മേഘാലയിലും തിരഞ്ഞെടുപ്പ് ആരംഭിച്ചു
എഡിറ്റര്‍
Saturday 23rd February 2013 10:53am

കൊഹിമ:  നാഗാലാന്‍ഡിലും മേഘാലയിലും തിരഞ്ഞെടുപ്പ് ആരംഭിച്ചു. മേഘാലയയിലെ 345ഉം നാഗാലാന്‍ഡിലെ 188 ഉം സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മേഘാലയയില്‍ 15.03 ലക്ഷവും നാഗാലാന്‍ഡില്‍ 11.93 ലക്ഷവും വോട്ടര്‍മാരുണ്ട്.

Ads By Google

സംസ്ഥാനങ്ങളിലെ എല്ലാ പോളിങ് ബൂത്തുകളിലും രാവിലെ 7 മണിയോടെ പോളിങ് തുടങ്ങി. ഇരു സംസ്ഥാനങ്ങളിലെയും നിയമസഭയില്‍ 60 സീറ്റുകള്‍ വീതമാണുള്ളത്.

ഫെബ്രുവരി 28നാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍. നേരത്തേ പോളിങ് നടന്ന ത്രിപുരയിലും 28നാണ് വോട്ടെണ്ണല്‍.

നാഗാലാന്‍ഡില്‍ ഭരണപക്ഷമായ നാഗാ പീപ്ള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) 60 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസ് 57 സീറ്റിലും. മുഖ്യമന്ത്രി നിപ്ഹി റിയോ, സ്പീക്കര്‍ കിയാനിലി പെസിയി, പ്രതിപക്ഷ നേതാവ് ടോക്ഹിഹോ യെപ്‌തോമി, സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.ഐ ജമീര്‍, കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തരമന്ത്രി ഇംകോങ് ഇംചെന്‍ എന്നിവരാണ് ജനവധി തേടുന്ന പ്രമുഖര്‍.

2008ലെ തെരഞ്ഞെടുപ്പില്‍ എന്‍.പി.എഫ് 35 സീറ്റ് നേടിയിരുന്നു. പുറമെ ആറ് സ്വതന്ത്രരുടെ പിന്തുണയും പാര്‍ട്ടിക്കുണ്ടായിരുന്നു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 24 സീറ്റാണ് ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് ആകെ 2023 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. ഇതില്‍ 821 എണ്ണം പ്രശ്‌നബാധിതമായും 662 അതീവ പ്രശ്‌നബാധിതമായും കണക്കാക്കുന്നു. ഈ ബൂത്തുകളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇക്കുറി കോണ്‍ഗ്രസ് 60 സീറ്റീലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. യു.ഡി.പി 50ഉം നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടി 32ഉം എന്‍.സി.പി 21ഉം സീറ്റില്‍ മത്സരിക്കുന്നു. ഇതിനു പുറമെ ബി.ജെ.പി 13 സീറ്റില്‍ മത്സരിക്കുന്നുണ്ട്.

Advertisement