തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഇന്നുമുതല്‍ ഈ മാസം 26വരെ പത്രിക സമര്‍പ്പിക്കാം.

പൊതുഅവധി ദിവസങ്ങളിലൊഴികെ എല്ലാദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ പത്രികകള്‍ സ്വീകരിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന 28നു നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 30 ആണ്. വോട്ടെടുപ്പ് ഏപ്രില്‍ 13 നും വോട്ടെണ്ണല്‍ മേയ് 13 നും നടക്കും.