നളന്ദ(ബീഹാര്‍): വാതില്‍മുട്ടാതെ ഗ്രാമത്തലവന്റെ വീട്ടില്‍ പ്രവേശിപ്പിച്ചെന്ന പേരില്‍ വയോധികന് കടുത്ത ശിക്ഷവിധിച്ച് ഗ്രാമമുഖ്യന്‍.

Subscribe Us:

54 കാരനായ മഹേഷ് താക്കൂറിനെ കൊണ്ട് തറയില്‍ തുപ്പിക്കുകയും ആ തുപ്പല്‍ നാവ് കൊണ്ട് നക്കിയെടുപ്പിക്കുകയുമായിരുന്നു ഗ്രാമത്തലവന്‍.

ഇതിന് പുറമെ സ്ത്രീകളെകൊണ്ട് ഇദ്ദേഹത്തെ ചെരുപ്പൂരി അടിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.

ബീഹാര്‍മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം മണ്ഡലിത്താലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ട ഒരു കാര്യം അറിയുന്നതിന് വേണ്ടായായിരുന്നു മഹേഷ് താക്കൂര്‍ കഴിഞ്ഞ ദിവസം ഗ്രാമത്തലവന്റെ വീട്ടിലെത്തിയത്.

ബാര്‍ബര്‍ സമുദായത്തില്‍പ്പെട്ട ഇദ്ദേഹത്തിന് അജെയ്പൂര്‍ഗ്രാമത്തില്‍ ഒരു കടയുണ്ട്. എന്നാല്‍ ഗ്രാമമുഖ്യന്റെ വീട്ടിലെത്തിയ ഇദ്ദേഹം വാതില്‍മുട്ടാതെ അകത്ത് കയറിയെന്ന്ായിരുന്നു ആരോപണം. ഇതിന് പിന്നാലെയായിരുന്നു കടുത്തശിക്ഷ വിധിച്ചുകൊണ്ടുള്ള നടപടി.


Dont Miss ആറാം ക്ലാസിലെ കുട്ടികളുടെ ചരിത്രപുസ്തകം സംഗീത് സോമിന് ആരെങ്കിലും എത്തിച്ചുകൊടുക്കണം; ‘താജ്മഹല്‍’ പ്രസ്താവനയില്‍ പരിഹാസവുമായി ജാവേദ് അക്തര്‍


അതേസമയം സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ വിഷയത്തെ കുറിച്ച് അന്വേഷിക്കാനായി പൊലീസുദ്യോഗസ്ഥനെ നളന്ദയിലേക്ക് അയച്ചതായി നളന്ദ ജില്ലാ മജിസ്‌ട്രേറ്റ് ത്യാഗരാജന്‍ പറഞ്ഞു.

അതേസമയം ഇത്തരം ശിക്ഷാനടപടികള്‍ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും ബീഹാറില്‍ നിന്നും കേന്ദ്രമന്തി നന്ദകിഷോര്‍ പറഞ്ഞു. സംഭവത്തില്‍ താന്‍ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.