തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധീകരിക്കാനുള്ള സര്‍ക്കാറിന്റെ പദ്ധതി ഹൈക്കോടതി സ്റ്റേ ചെയ്തത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, മലബാര്‍ സിമന്റ്‌സ് എന്നിവയില്‍ നിന്നും 90 കോടിരൂപാ ശേഖരിച്ച് സംസ്ഥാനത്തെ പത്തു പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് ചൊവ്വാഴ്ച്ച ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.