എഡിറ്റര്‍
എഡിറ്റര്‍
ദേശീയ പണിമുടക്ക്; അധ്വാനവര്‍ഗത്തിന്റെ ദേശാഭിമാന പോരാട്ടം
എഡിറ്റര്‍
Tuesday 19th February 2013 4:54pm

രാജ്യത്താകെയുള്ള തൊഴിലാളികള്‍ 2013 ഫെബ്രുവരി 20, 21 തീയതികളിലായി 48 മണിക്കൂര്‍ പണിമുടക്ക് സമരം നടത്താനുള്ള തയ്യാറാടുപ്പിലാണ്. സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രത്തില്‍ ആദ്യമായിട്ടാണ്, എല്ലാ ദേശീയ ട്രേഡ് യൂണിയനുകളും ഒന്നായി ചേര്‍ന്ന് ദേശീയ പൊതുപണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.


 

എസ്സേയ്‌സ് /എളമരം കരി

രാജ്യത്താകെയുള്ള തൊഴിലാളികള്‍ 2013 ഫെബ്രുവരി 20, 21 തീയതികളിലായി 48 മണിക്കൂര്‍ പണിമുടക്ക് സമരം നടത്താനുള്ള തയ്യാറാടുപ്പിലാണ്. സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രത്തില്‍ ആദ്യമായിട്ടാണ്, എല്ലാ ദേശീയ ട്രേഡ് യൂണിയനുകളും ഒന്നായി ചേര്‍ന്ന് ദേശീയ പൊതുപണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

അസംഘടിത-പരമ്പരാഗത മേഖലയിലെ തൊഴിലാളികളും, സംഘടിത ഫാക്ടറി തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും, ബാങ്ക്- ഇന്‍ഷുറന്‍സ് ജീവനക്കാരും ഉള്‍പ്പെടെ, വിവിധ തുറകളില്‍ അധ്വാനിക്കുന്ന വര്‍ഗ്ഗം, 48 മണിക്കൂര്‍ പണിമുടക്കുന്നതിനാല്‍, രാജ്യം നിശ്ചലമാവും. യു.പി.എ സര്‍ക്കാര്‍ നടപ്പാലാക്കിവരുന്ന നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രത്യാഘാതങ്ങളാണ്. തൊഴിലാളികളെ കക്ഷി രാഷ്ട്രീയത്തിന്നതീതമായി സമര രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്.

Ads By Google

2012 നവംബര്‍ 4 ന് ദല്‍ഹിയില്‍ ചേര്‍ന്ന തൊഴിലാളി കണ്‍വന്‍ഷനാണ്, ഫെബ്രുവരി 20, 21 തീയതികളില്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. ഈ സമരത്തിനാധാരമായി 10 മുദ്രാവാക്യങ്ങള്‍, ട്രേഡ് യൂണിയനുകള്‍ മുന്നോട്ട് വെച്ചു.

(1) അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ സമൂര്‍ത്ത നടപടികള്‍ സ്വീകരിക്കുക.

(2) തൊഴില്‍ സംരക്ഷിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

(3) തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുക.

(4) അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വ്വത്രികമായ സാമൂഹിക സുരക്ഷ ഉറപ്പാക്കുക.

(5) പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നത് അവസാനിപ്പിക്കുക.

(6) തൊഴില്‍ കരാര്‍ വല്‍ക്കരണം അവസാനിപ്പിക്കുക.

(7) മിനിമം വേതനം പ്രതിമാസം 10000 രൂപ ആയി നിജപ്പെടുത്തുക.

(8) ബോണസിനും, പ്രോവിഡണ്ട് ഫണ്ടിനുമുള്ള എല്ലാ വിധ പരിധികളും എടുത്തുകളയുക, ഗ്രാറ്റുവിറ്റിതുക വര്‍ദ്ധിപ്പിക്കുക.

(9) ഉറപ്പാക്കപ്പെട്ട പെന്‍ഷന്‍ എല്ലാ പേര്‍ക്കും നടപ്പാക്കുക.

(10) അപേക്ഷ നല്‍കി 45 ദിവസത്തിനകം നിര്‍ബ്ബന്ധമായും ട്രേഡ് യൂണിയനുകളുടെ രജിസ്‌ട്രേഷന്‍ നടത്തുക. ഐ.എല്‍.ഒ. പ്രഖ്യാപനത്തിലെ 89 -98 പ്രമാണങ്ങള്‍ക്ക് അടിയന്തിരമായി സ്ഥിരീകരണം നല്‍കുക.

ഇവ ആധാരമാക്കി രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകള്‍ ഒന്നിച്ച് പ്രചരണം നടത്തി വരികയാണ്.

സോവിയറ്റ് തകര്‍ച്ചയെ തുടര്‍ന്നാണ്, ആഗോള മൂലധനശക്തികള്‍ക്ക്, തങ്ങളുടെ നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ നിര്‍ബ്ബാധം അടിച്ചേല്പ്പിക്കാന്‍ അവസരം ഒരുങ്ങിയത്. പുത്തന്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗവും, ഊഹക്കച്ചവടവും, തൊഴിലാളികളുടെ മേല്‍ വര്‍ദ്ധിച്ച ചൂഷണവും, ബഹുരാഷ്ട്ര കുത്തകകളുടെ ലാഭനിരക്ക് ഉയര്‍ത്തി.

യു.പി.എ സര്‍ക്കാര്‍ നടപ്പാലാക്കിവരുന്ന നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രത്യാഘാതങ്ങളാണ്. തൊഴിലാളികളെ കക്ഷി രാഷ്ട്രീയത്തിന്നതീതമായി സമര രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്.

തൊഴില്‍ വര്‍ദ്ധിച്ചില്ലെങ്കിലും സമ്പത്ത് വര്‍ദ്ധിച്ചു. സംഘടിത ട്രേഡ് യൂണിയനുകള്‍ ദുര്‍ബ്ബലമായ അവസരം മുതലാക്കി, തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ തുടങ്ങി. സ്ഥിരം ജോലിക്ക് പകരം കരാര്‍ ജോലി, തൊഴിലിന്റെ നിലവാരം താഴ്ത്തി, കൂലി നിരക്ക് താഴ്ത്തല്‍, ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കല്‍, വിലക്കയറ്റം മുതലായവ വ്യാപകമായി.

തല്‍ഫലമായി കമ്പോളത്തിലുണ്ടായ മാന്ദ്യം മറികടക്കാന്‍, അനിയന്ത്രിതമായി വായ്പകള്‍ നല്‍കി, കമ്പോളങ്ങളെ ”ഉത്തേജിപ്പിച്ചു” കമ്പോള വ്യവസ്ഥയുടെയും, നവ-ഉദാരവല്‍ക്കരണനയങ്ങളുടെയും വന്‍വിജയമായി ഇതെല്ലാം പ്രകീര്‍ത്തിക്കപ്പെട്ടു.

സോഷ്യലിസത്തിന്റെ വക്താക്കളെ പുറകോട്ട് തള്ളി ഒരു കാളകുറ്റനെപ്പോലെ കുതിച്ചുപാഞ്ഞ മുതലാളിത്തം, 2008 ഓടെ കനത്ത തിരിച്ചടിയില്‍ നട്ടം തിരിഞ്ഞു. അമേരിക്കയില്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി ലോകമാകെ വ്യാപിക്കുകയും, നിരവധി ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും, വ്യവസായങ്ങളും തകരുകയും ചെയ്തു. ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു.

ഐ.എല്‍.ഒ.യുടെ ‘Global Employment Trends’എന്ന റിപ്പോര്‍ട്ട് അനുസരിച്ച് തൊഴില്‍ മേഖലയില്‍ ഉണ്ടായ പ്രത്യാഘാതം ഗുരുതരമാണ്. ആഗോള സാമ്പത്തിക തകര്‍ച്ച 5 വര്‍ഷം പിന്നിട്ടതിനുശേഷവും തൊഴിലില്ലായ്മ ആഗോളതലത്തില്‍ ഉയര്‍ന്നുകൊണ്ടുതന്നെയിരിക്കുകയാണ്.

2012-ല്‍ തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. 2012-ല്‍ 3 കോടി 90 ലക്ഷം പേര്‍ തൊഴില്‍ അന്വേഷണംതന്നെ നിര്‍ത്തി. ഐ.എല്‍.ഒ-യുടെ  2013 ജനുവരി  23 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2013-ലും തൊഴിലില്ലായ്മയില്‍ 51 ലക്ഷത്തിന്റെ വര്‍ദ്ധനവുണ്ടാകും.
അടുത്ത പേജില്‍ തുടരുന്നു

Advertisement