എഡിറ്റര്‍
എഡിറ്റര്‍
ചക്കിട്ടപ്പാറയിലെ ഖനനം പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ആവശ്യം: കരീം
എഡിറ്റര്‍
Wednesday 27th November 2013 2:40pm

elamaram-kareem

പാലക്കാട്: ചക്കിട്ടപ്പാറയിലെ ഖനനം പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ആവശ്യമായിരുന്നെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം. കെ.എസ്.വൈ.എഫ് ഖനനത്തിനായി പ്രക്ഷോഭം നടത്തിയിരുന്നു.

2009 ല്‍ ഖനി മന്ത്രാലയം ഖനനത്തിന് അനുമതി നല്‍കുകയും ചെയ്തു. ഇടതു സര്‍ക്കാരിന്റെ കാലത്ത് നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ നടപടി നിയമപരമായിത്തന്നെയായിരുന്നു.

സര്‍വെ അനുമതി യു.ഡി.എഫ് സര്‍ക്കാര്‍ നീട്ടിനല്‍കിയത് എന്തിന് വേണ്ടിയായിരുന്നെന്നും കരീം ചോദിച്ചു.

ചക്കിട്ടപ്പാറ അടക്കം മൂന്നിടങ്ങളിലെ   ഇരുമ്പയിര് ഖനനാനുമതി സര്‍ക്കാര്‍ ഇന്ന് റദ്ദാക്കിയിരുന്നു.

ചക്കിട്ടപ്പാറയിലും മാവൂരും കാക്കൂരും നല്‍കിയ ഖനനാനുമതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുവ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു.

അനുമതി നല്‍കിയതില്‍ നിയമലംഘനം ഉണ്ടായോ എന്നു കണ്ടെത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഇരുമ്പയിര്‍ ഖനനം, ക്വാറി ഇടപാട് കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

എളമരം കരീമിനെതിരെ പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്നും പാര്‍ട്ടി ചുമതലകളില്‍ നിന്ന് കരീമിനെ മാറ്റണമെന്നും പി.സി ജോര്‍ജ് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടിരുന്നു.

Advertisement