Categories

കേരളത്തില്‍ നോക്കുകൂലിക്ക് ഓവര്‍ടൈമും: എളമരം കരീം

കോഴിക്കോട്: കേരളത്തില്‍ നോക്കുകൂലിക്ക് ഓവര്‍ടൈം പോലും നിലനില്‍ക്കുന്നതായി വ്യവസായ മന്ത്രി എളമരം കരീം. തൊഴിലാളി വര്‍ഗം വാങ്ങുന്ന കൈക്കൂലിയാണു നോക്കുകൂലി. ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് മുതലാളിത്ത സംസ്‌കാരമാണ്. തൊഴിലാളി സംസ്‌കാരത്തിന് അപമാനകരമായ ഈ സമ്പ്രദായത്തെ കേരളത്തിലെ ട്രേഡ് യൂനിയനുകള്‍ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നോക്കുകൂലിയെ സര്‍ക്കാര്‍ ഒരു നിലക്കും അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എം ദാസന്‍ അനുസ്മരണത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.