എഡിറ്റര്‍
എഡിറ്റര്‍
അസ്ഹറുദ്ദീന്റെ ജീവിതം ഏക്താകപൂര്‍ സിനിമയാക്കുന്നു
എഡിറ്റര്‍
Saturday 15th June 2013 1:47pm

Azharuddin

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്റെ ജീവിതം സിനിമയാക്കുന്നു. ഏക്താ കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേരി കോമിനും മില്‍ഖ സിങ്ങിന്റെയും കഥയ്ക്ക് പിന്നാലെയാണ് മറ്റൊരു കായിക താരത്തിന്റെ കഥ ബോളിവുഡിലെത്തുന്നത്.

പുതിയ ചിത്രത്തിനായി അസ്ഹറുദ്ദീന്റെ സമ്മതം അണിയറ പ്രവര്‍ത്തകര്‍ വാങ്ങിയതായാണ് അറിയുന്നത്. ഈ വര്‍ഷം തന്നെ സിനിയമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

Ads By Google

അസ്ഹറുദ്ദീനായി സെയ്ഫ് അലി ഖാന്‍, റണ്‍ബീര്‍ കപൂര്‍, റണ്‍വീര്‍ സിങ് എന്നിവരെയാണ് പരിഗണിക്കുന്നത്. അസ്ഹറുദ്ദീന്റെ ഭാര്യയും മുന്‍ നടിയുമായ സംഗീത ബിജ്‌ലാനിയുടെ റോളില്‍ ആരെത്തുമെന്നതിനെ കുറിച്ച് യാതൊരു സൂചനയും ലഭ്യമല്ല.

അസ്ഹറുദ്ദീന്റെ ക്രിക്കറ്റ് ജീവിതമാകും ചിത്രത്തിന്റെ പ്രമേയം. അടുത്തിടെ ബോളിവുഡില്‍ കായിക താരങ്ങളുടെ ജീവിതം സിനിമയാക്കുന്ന പ്രവണത കൂടുതലാണ്.

മില്‍ഖ സിങ്ങിന്റെ ജീവിത കഥ പറയുന്ന ബാഗ് മില്‍ഖ ബാഗ് ഉടന്‍ തിയേറ്ററുകളിലെത്തും. ഫര്‍ഹാന്‍ അക്തറാണ് മില്‍ഖാ സിങ്ങായി എത്തുന്നത്. മേരി കോമിനെ അവതരിപ്പിച്ച് പ്രിയങ്ക ചോപ്രയും ഉടന്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് വരാന്‍ ഒരുങ്ങുകയാണ്.

Advertisement