എഡിറ്റര്‍
എഡിറ്റര്‍
കുറഞ്ഞ ചിലവില്‍ ആന്‍ഡ്രോയിഡ് ടാബ്ലറ്റുമായി ഇകെന്‍ ഇന്ത്യയില്‍
എഡിറ്റര്‍
Saturday 6th October 2012 4:58pm

കൊച്ചി: ഇന്ത്യന്‍ വിപണില്‍ കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയിഡ് ടാബ്ലറ്റുകളുമായി എത്തിയിരിക്കുകയാണ് ഹോങ്കോങ് ആസ്ഥാനമായുള്ള കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഇകെന്‍ ഇലക്ട്രോണിക്‌സ്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് പുതിയ ടാബ്ലറ്റുമായി ഇകെന്‍ വിപണിയിലെത്തിയത്. ഇകെന്‍ ലിയോപാഡ് എന്ന് പേരിട്ടിരിക്കുന്ന ടാബ്ലറ്റിന്റെ വില 6,999 രൂപ മുതല്‍ 11,999 രൂപവരെയാണ്.

Ads By Google

കേരളത്തിലെ ആല്‍ഡസ് ഗ്ലേര്‍ ട്രേഡ് ആന്റ് എക്‌സ്‌പോര്‍ട്(എ.ജി.ടി.ഇ) മായി ചേര്‍ന്നാണ് ഇകെന്‍ പുതിയ ടാബ്ലറ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്.

8 ജിബിക്ക് മുകളിലാണ് ടാബ്ലറ്റുകളുടെ ഇന്റേണല്‍ മെമ്മറി. 1.3 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിനുള്ളത്. 7,8,9.7 ഇഞ്ച് സ്‌ക്രീനുള്ള ടാബ്ലറ്റുകളുടെ 3ജി, ജി.പി.എസ് മോഡലുകളും ലഭ്യമാണ്.

കൂടാതെ വൈഫൈ സൗകര്യവും 32 ജിബി അഡീഷണല്‍ മെമ്മറിയും ടാബ്ലറ്റിന്റെ പ്രത്യേകതയാണ്.

Advertisement