എഡിറ്റര്‍
എഡിറ്റര്‍
ഏക്ഥാ ടൈഗര്‍ അറുബോറന്‍ പടം: റണ്‍വീര്‍ സിങ്
എഡിറ്റര്‍
Wednesday 29th August 2012 3:48pm

മുംബൈ: കാര്യം രണ്ട് ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതിന്റെ അഹങ്കാരം  ഒട്ടുമില്ലാത്തയാളാണ് റണ്‍വീര്‍ സിങ്. അല്ലെങ്കില്‍ പിന്നെ  ഇങ്ങനെയൊരു കാര്യം വിളിച്ചുപറയാന്‍ റണ്‍വീര്‍ തയ്യാറാവില്ലല്ലോ. സല്ലുവിന്റെ ഏറ്റവും പുതിയ ബ്ലോക്‌ബെസ്റ്ററായ എക്ഥാ ടൈഗറിനെ കുറിച്ച് റണ്‍വീര്‍ പറഞ്ഞത് കേട്ടാല്‍ ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണിത്.

Ads By Google

ഏക്ഥാ ടൈഗര്‍ അറുബോറന്‍ പടമാണെന്നാണ് റണ്‍വീര്‍ പറയുന്നത്. അവസാനത്തെ 15 മിനുട്ട് മാത്രമാണത്രേ കക്ഷിക്ക് സിനിമയില്‍ ഇഷ്ടമായത്. തന്റെ ബ്ലോഗിലാണ് റണ്‍ബീര്‍ ഇങ്ങനെ കുറിച്ചത്.

എന്തായാലും  റണ്‍വീറിന്റെ കമന്റിനെ കുറിച്ച് സല്‍മാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച സിനിമയെ കുറിച്ചുള്ള ഒരു യുവനടന്റെ കമന്റിന് സല്ലു വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

സല്ലു കാര്യം ഗൗരവമായി എടുത്തിട്ടില്ലെങ്കിലും ചാനലുകാര്‍ ഇത് അത്ര തമാശയായല്ല എടുത്തിരിക്കുന്നത്. ഹിന്ദി ചാനലായ ആജ് തക് റണ്‍വീറിന്റെ കമന്റിനെ കുറിച്ച് പ്രത്യേക എപ്പിസോഡാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള റണ്‍വീറിന്റെ ട്വീറ്റാണ് അതിലേറെ രസകരം. ഏക്ഥാ ടൈഗറിനെ കുറിച്ചുള്ള തന്റെ വിമര്‍ശനവുമായി ബന്ധപ്പെട്ട് ആജ് തക് തന്നെ വിരട്ടാന്‍ പോകുന്നെന്ന്.

Advertisement