സേഷന്‍സ്: 120 ഇന്ത്യക്കാരുമായി പോവുകയായിരുന്ന എട്ടോളം ബോട്ടുകള്‍ സോമാലിയ കടല്‍കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സേഷന്‍സ് ദ്വീപിനടുത്ത് വെച്ചാണ് ബോട്ടുകള്‍ റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ട്. സോമാലിയയില്‍ നിന്ന് ചരക്കുകള്‍ കയറ്റിയതിന് ശേഷം ദുബൈയിലേക്ക് പുറപ്പെട്ട ബോട്ടുകളെ കൊള്ളക്കാര്‍ പിന്തുടര്‍ന്ന് വളയുകയായിരുന്നു.

സോമാലിയയില്‍ നിന്നും ദുബൈയിലേക്ക് പോവുകയായിരുന്നു ബോട്ടുകള്‍. ബോട്ടിലെ ഭൂരിപക്ഷം പേരും ഇന്ത്യക്കാരാണ്. ബോട്ട് റാഞ്ചിയ സംഭവം ഇന്ത്യന്‍ നാവിക സേന സ്ഥിരീകരിച്ചിട്ടുണ്ട്. കടല്‍കൊള്ളക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe Us: