റിയാദ്: കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട എട്ടു ബംഗ്ലാദേശ് സ്വദേശികളുടെ തലവെട്ടി. ഈജിപ്തുകാരനായ സുരക്ഷാ ഉദ്യോഗസ്ഥനെ 2007ല്‍ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ശിക്ഷ നടപ്പാക്കിയത്. കേസിലെ കൂട്ടുപ്രതികളായ മറ്റു മൂന്നു ബംഗ്ലാദേശികള്‍ക്കു ജയില്‍ശിക്ഷയും ചാട്ടവാര്‍ അടിയുമാണ് വിധിച്ചിട്ടുണ്ട്.

സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ജനമധ്യത്തിലാണ് വധശിക്ഷ നടപ്പാക്കിയത്.

Subscribe Us:

അതേസമയം, നിരവധി മനുഷ്യാവകാശ സംഘടനകള്‍ ഈ പ്രാകൃത വധശിക്ഷാ രീതിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ജി 20 രാജ്യങ്ങളുടെ സംഘത്തില്‍ അംഗമായ സൗദി അറേബ്യ വധശിക്ഷകളുടെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ആഗോളതലത്തില്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിനായി യു.എന്‍ കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത രാജ്യമാണ് സൗദി. ഈ വര്‍ഷം മാത്രം 58 ഓളം തലവെട്ടല്‍ സംഭവങ്ങളാണ് നടന്നത്. ഇതില്‍ 20 വിദേശ പൗരന്‍മാരും ഉള്‍പ്പെടും. ബലാത്സംഗം, കൊള്ള, കൊല, മയക്കുമരുന്നുകടത്ത് തുടങ്ങിയവയെല്ലാം സൗദിയില്‍ വധശിക്ഷ നേടാവുന്ന കുറ്റങ്ങളാണ്.