പാരീസ്: ഫ്രാന്‍സിലെ ഈഫല്‍ ടവറിന് ബോംബാക്രമണ ഭീഷണി. ശനിയാഴ്ച രാത്രിയാണ് ടവറില്‍ ബോംബാക്രമണം നടത്തുമെന്ന് അറിയിച്ച് അഞ്ജാത ഫോണ്‍ സന്ദേശം ലഭിച്ചത്.

Ads By Google

ഇതേ തുടര്‍ന്ന് ഈഫലില്‍ സന്ദര്‍ശനത്തിനെത്തിയ ആയിരത്തി നാന്നൂറ് പേരെ ഒഴിപ്പിച്ചു. ഫോണ്‍ സന്ദേശത്തിനു ശേഷം പോലീസ് രണ്ടര മണിക്കൂര്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

ശനിയാഴ്ച രാത്രി 9.30 നാണ് ഭീഷണി ഫോണ്‍ സന്ദേശം വന്നത്. പാരീസിലെ ഉള്‍ഗ്രാമത്തില്‍ നിന്നാണ് സന്ദേശം വന്നതെന്നും ഇതിനെ കുറിച്ച് അന്വേഷണം നടന്നുവരുന്നതായും ഫ്രാന്‍സിലെ ഭീകര വിരുദ്ധ സേന അറിയിച്ചു.

ഫ്രാന്‍സിലെ സ്മാരകങ്ങള്‍ക്ക് നേരെ ബോംബാക്രമണ ഭീഷണി സാധാരണമാണെങ്കിലും തങ്ങള്‍ അതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഈഫല്‍ ടവറിനും സമീപ പ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. മാലിയിലെ മുന്‍ പാരീസ് കോളനിയിലെ  ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരായി മിലിട്ടറി ക്യാമ്പയിന്‍ നടക്കുന്നുണ്ട്.

ഇത്തരം നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ഇത്തരം ഭീഷണികളെന്നും അധികൃതര്‍ പറഞ്ഞു.