പാരിസ്: ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാരിസിലെ പ്രശസ്തമായ ഈഫല്‍ ഗോപുരത്തില്‍ നിന്നും സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഗോപുരത്തിനരികില്‍ സംശയാസ്പദമായ രീതിയില്‍ വസ്തു കണ്ടതിനെ തുടര്‍ന്നാണ് 4000ധികം വരുന്ന സന്ദര്‍ശകരെ ഒഴിപ്പിച്ചത്.

എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. രണ്ടുമണിക്കൂര്‍ നടത്തിയ പരിശോധനയ്ക്കുശേഷം ഗോപുരം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.

ബോംബുഭീഷണി എവിടെനിന്നാണ് വന്നതെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ലോകത്തെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഈഫല്‍ ഗോപുരം ഉള്‍പ്പെടുന്ന പ്രദേശം.