കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ സംസ്ഥാനത്ത് ഞായറാഴ്ച ചെറിയപെരുന്നാള്‍. കോഴിക്കോട് മുഖദാര്‍ കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ ഞായറാഴ്ചയായിരിക്കും ഈദുല്‍ ഫിത്തര്‍ എന്ന് വലിയ ഖാദിയും മുഖ്യ ഖാദിയും അറിയിച്ചു.

Ads By Google

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരും, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും ഞായറാഴ്ച പെരുന്നാളായിരിക്കുമെന്ന് അറിയിച്ചു. പാളയം ഇമാമും, കടക്കല്‍ അബ്ദുള്‍ അസീസ് മൗലവിയും പെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചു.

Subscribe Us: