ഈജിപ്ത്: ഈജിപ്ഷ്യന്‍ രാജ്ഞിയുടെ നാലായിരം വര്‍ഷം പഴക്കമുള്ള ശവക്കല്ലറ പുരാവസ്തു ഗവേഷകര്‍ ഉത്ഖനനത്തിലൂടെ കണ്ടെടുത്തു. ദക്ഷിണ സാഖ്വറയിലെ ബെഹ്നു രാജ്ഞിയുടെ പിരമിഡിന് താഴെയാണ് പുതിയ ശവക്കല്ലറ കണ്ടെത്തിയത്.

രാജ്ഞിയുടെ ശവശരീരം (മമ്മി) പൂര്‍ണമായും നശിച്ചിട്ടുണ്ട്. ഹൈറോഗ്ലിഫിക്‌സ് ലിപികള്‍ കോറിയിട്ട വെള്ളക്കല്‍ ചുമരുകള്‍ സംസ്‌കാര അവശിഷ്ടങ്ങളില്‍ നിന്നും ഗവേഷകര്‍ കണ്ടെടുത്തു. ‘പിരമിഡ് ടെക്സ്റ്റുകള് ‍’ എന്ന പേരിലാണിവ അറിയപ്പെടുന്നത്.

Subscribe Us:

പുരാതന ഈജിപ്ഷ്യന്‍ ശവശരീരങ്ങളുമായി ബന്ധപ്പെട്ട ഈ മതപരമായ എഴുത്തുകുത്തുകള്‍ അഞ്ചാമത്തെയും ആറാമത്തെയും രാജവംശങ്ങളിലെ ശവകുടീരങ്ങളിലാണ് കണ്ടുവന്നിട്ടുള്ളത്. അത്തരത്തിലുള്ള എഴുത്തുകുത്തുകളെല്ലാം മരിച്ചയാള്‍ക്ക് മരണാനന്തരജീവിതത്തില്‍ സുരക്ഷിതനായിരിക്കാനുള്ള പ്രാര്‍ത്ഥനകളാണ്.

ഗ്രാനൈറ്റ് കല്ലുകൊണ്ടുണ്ടാക്കിയ പെട്ടിക്കകത്താണ് ശവശരീരം അടക്കം ചെയ്തിരിക്കുന്നത്. രാജ്ഞിയുടെ വിവിധ സ്ഥാനപ്പേരുകള്‍ കല്‍പെട്ടിയില്‍ കൊത്തിവെച്ചിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും രാജാവിനെക്കുറിച്ച് സൂചനകളില്ല.

1989 മുതല്‍ ഫ്രഞ്ച് പുരാവസ്തു ഗവേഷക സംഘം ഇവിടെ ഉദ്ഖനനം നടത്തികൊണ്ടിരിക്കയാണ്.