കെയ്‌റോ: ഈജിപ്തിലെ ഉപ പ്രധാനമന്ത്രി യെഹിയ എല്‍ ഗമേല്‍ രാജിവെച്ചതായി സര്‍ക്കാര്‍ ടെലിവിഷനായ നൈല്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജി. ഗമാല്‍ സുഡാനിലെ സന്ദര്‍ശനത്തിനുഷേഷം രാജ്യത്ത് തിരിച്ചെത്തിയ ഗമാല്‍ തന്നെ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭരണം നിയന്ത്രിച്ചിരുന്ന സൈനിക കൗണ്‍സില്‍ ഇതു തള്ളിയിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തഹ്രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ ജനകീയ പ്രക്ഷോഭകര്‍ യെഹിയയുടെ രാജിയും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രാജി്. രാജി വാര്‍ത്ത പ്രധാനമന്ത്രി ഈസം ഷറീഫ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് യെഹിയ ഉപ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്.