എഡിറ്റര്‍
എഡിറ്റര്‍
അല്‍ജസീറയുടെ 20 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഈജിപ്ത് ഭീകരക്കുറ്റം ചുമത്തി
എഡിറ്റര്‍
Thursday 30th January 2014 11:59pm

al-jazeera--new

കെയ്‌റോ: പ്രമുഖ അറബ് വാര്‍ത്താ ചാനലായ അല്‍ജസീറയുടെ 20 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഭീകരക്കുറ്റം ചുമത്തി.

ഈജിപ്ത് തകര്‍ച്ചയുടെ വക്കിലെന്ന സന്ദേശം നല്‍കും വിധം തെറ്റായ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുകയും തീവ്രവാദ സംഘടനയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും ചെയ്‌തെന്നാരോപിച്ചാണ് സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ഭീകരക്കുറ്റം ചുമത്തിയത്.

ഇവരില്‍ എട്ടുപേര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും 12 പേരെ പിടികിട്ടാപ്പുള്ളികളായി  പ്രഖ്യാപിക്കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്ത്ങ്ങള്‍ പറഞ്ഞു. എന്നാല്‍ കസ്റ്റടിയിലെടുത്ത എട്ടുപേരെയും കുറ്റം ചുമത്താതെയാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്.

കുറ്റം ചുമത്താത തടങ്കലിനെതിരെ ആഗസ്റ്റ് 20 മുതല്‍ തടവിലുള്ള അബ്ദുല്ല അല്‍ഷാമി ജയിലില്‍ കഴിഞ്ഞ 10 ദിവസമായി നിരാഹാര സമരം ആരംഭിച്ചിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ മുഹമ്മദ് മുര്‍സിയെ പുറത്താക്കി ഇടക്കാല സര്‍ക്കാര്‍ അധികാരം പിടിച്ചശേഷം രാജ്യമെങ്ങും പടര്‍ന്ന പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ നല്‍കിയതാണ് അല്‍ജസീറക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കാന്‍ കാരണം.

അതേസമയം, തങ്ങള്‍ ഒരിക്കലും അക്രമത്തിന്റെ പാത സ്വീകരിക്കുകയില്ലെന്ന് സര്‍ക്കാര്‍ ഭീകരമുദ്ര പതിച്ച സംഘടനയായ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് വ്യക്തമാക്കി.നിലവില്‍ ഇദ്ദേഹം ജയിലിലാണ്.

ഈജിപ്തിലെ ജനങ്ങളുടെ രക്തത്തിന് ഏറെ വില കല്‍പിക്കുന്നവരാണ് തന്റെ അനുയായികളെന്നും ജയിലുകളില്‍ അക്രമസാധ്യതയുണ്ടായപ്പോള്‍ ജയിലര്‍മാരെപ്പോലും സംരക്ഷിച്ചത് ബ്രദര്‍ഹുഡ് അണികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement