എഡിറ്റര്‍
എഡിറ്റര്‍
ഈജിപ്തില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു
എഡിറ്റര്‍
Wednesday 13th November 2013 10:47am

egypt

കെയ്‌റോ:  മൂന്ന് മാസത്തിന് ശേഷം ഈജിപ്തില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. കെയ്‌റോ കോടതിയുടെ ഉത്തരവ് പ്രകാരമാണ് അടിയന്താരവസ്ഥയും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചത്.

ഇക്കാര്യം ഔദ്യോഗികമായി ഈജിപ്ഷ്യന്‍ മന്ത്രിസഭാ വക്താവ് അറിയിച്ചു. അടിയന്തരാവസ്ഥ പിന്‍വലിച്ചെങ്കിലും രാജ്യത്തെ പ്രധാന നിരത്തുകളിലും നഗരങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും.

കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം അവസാനിക്കേണ്ട അടിയന്തരാവസ്ഥ സെപ്തംബറില്‍ ഈജിപ്ത് സര്‍ക്കാര്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടിവെച്ചിരുന്നു.

മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അനുകൂലികളും സൈന്യവും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സൈന്യവും പ്രക്ഷോഭകാരികളും ഏറ്റുമുട്ടിയപ്പോള്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇടക്കാല പ്രസിഡന്റായി ആദ്‌ലി മന്‍സൂര്‍ ചുമതലയേറ്റുവെങ്കിലും ബ്രദര്‍ഹുഡ് അനുകൂലികള്‍ പ്രക്ഷോഭം അഴിച്ചു വിടുകയായിരുന്നു.

Advertisement