ഷെയ്ന്‍ ക്ലിയോഡ്‌ : ആദ്യ ഘട്ട തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി കാരണം ഈജിപ്തിലെ രണ്ടുമുഖ്യപ്രതിപക്ഷവും തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. പ്രധാന പ്രതിപക്ഷമായ മുസ്ലീം ബ്രദര്‍ഹുഡും, വഫ്ഡ് പാര്‍ട്ടിയുമാണ് പിന്‍മാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റകള്‍ നേടിയ ബ്രദര്‍ഹുഡിന് ഇത്തവണ ഒറ്റ സീറ്റും ലഭിച്ചില്ല. ആറ് സീറ്റുകള്‍ നേടിയ വഫ്ഡിന് ഇത്തവണ രണ്ടു സീറ്റകളാണ് ലഭിച്ചത്.

518സീറ്റുകളുള്ള പാര്‍മെന്റില്‍ ഏതാണ്ടെല്ലാ സീറ്റുകളും നേടി ഭരണകക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണം നിലനിര്‍ത്തി. കുറച്ച് സീറ്റുകള്‍ ചെറിയ പാര്‍ട്ടികളും സ്വതന്ത്രരും സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഒരേയൊരു പാര്‍ട്ടി ഞങ്ങളാണെന്ന് ഭരണപക്ഷം തെളിയിച്ചിരിക്കുകയാണ് അല്‍ അറബി പത്രത്തിന്റെ എഡിറ്ററും രാഷ്ട്രീയ നിരീക്ഷകനുമായ അബ്ദൂള്ള അല്‍ സിനാവി പറഞ്ഞു.

Subscribe Us:

എല്ലായ്‌പ്പോഴും ലഭിക്കാറുള്ള കുറച്ച് സീറ്റകള്‍ പ്രതീക്ഷിച്ച് മത്സരിച്ച പ്രതിപക്ഷങ്ങളുടം പിന്‍മാറല്‍ അപ്രതീക്ഷിതമായിരുന്നു.