കെയ്‌റോ: ഫലസ്തീനികളെ നിരുപാധികം കടന്നുപോകാന്‍ അനുവദിച്ചുകൊണ്ട് ഗാസയിലെ റാഫാ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ക്ക് ഈജിപ്ത് അയവുവരുത്തി. 4 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഈജിപ്ത് അയവുവരുത്തുന്നത്.

സ്ത്രീകളെയും കുട്ടികളെയും 40 വസ്സുകഴിഞ്ഞ പുരുഷന്‍മാരെയും  ഇപ്പോള്‍ ഈജിപ്ത് കടന്നുപോകാന്‍ അനുവദിക്കുന്നുണ്ട്. 18 നും 40നും മദ്ധ്യേ പ്രായമുള്ള പുരുഷന്‍മാര്‍ക്ക് പെര്‍മിറ്റ് ആവശ്യമാണ്. എന്നാല്‍ വ്യാപാരം ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്. അതിര്‍ത്തി തുറന്നുകൊടുക്കുമെന്ന് മെയ് 26-ന് ഈജിപ്ത് പ്രഖ്യാപിച്ചിരുന്നു.

2007ല്‍ ഗാസയില്‍ ഹമാസ് അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് റാഫ അതിര്‍ത്തി സ്ഥിരമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഹമാസ് ഭരണത്തോടുള്ള ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ എതിര്‍പ്പും, ഇസ്രായേലിന്റെ സമ്മര്‍ദ്ദവും കൂടിയായപ്പോള്‍ റാഫ അതിര്‍ത്തി അടക്കാന്‍ ഈജിപ്ത് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ അതിര്‍ത്തി തുറന്നുകൊടുക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട് .