പൂച്ചകളെ ദേവതകളാക്കി ആരാധിച്ച പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടം കണ്ടെത്തി. ഈജിപ്തിലെ അലക്‌സാണ്ട്രിയയിലെ കോം എല്‍ ദഖാ എന്ന പ്രദേശത്താണ് വിചിത്രമായ പുരാത അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടോളമിക് രാജവംശത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് അവശിഷ്ടങ്ങള്‍ ലഭ്യമായത്. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായുണ്ടായിരുന്ന ഗ്രീക്ക് രാജവംശത്തില്‍ മൃഗങ്ങളെയും പക്ഷികളെയും ആരാധിച്ചിരുന്നതായി നേരത്തെ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന് പിന്‍ബലമായാണ് ഇപ്പോള്‍ പൂച്ചയുടെതിന് സമാനമായ വിഗ്രഹവും ഗവേഷകര്‍ക്ക് ലഭിച്ചിത്.

ബി സി മൂന്നാം നൂറ്റാണ്ടില്‍ ഈജിപ്ത് ഭരിച്ചിരുന്ന ടോളമി മൂന്നാമന്റെയും റാണിയായിരുന്ന ബെറണിക്കയുടേയും കാലഘട്ടത്തിലുള്ളതാണ് അവശിഷ്ടമമെന്ന് കരുതുന്നു. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി നഗരം രൂപീകരിച്ചതിന് ശേഷം ഏകദേശം 300 വര്‍ഷക്കാലത്തോളം ടോളമി രാജവംശമായിരുന്നു ഈജിപ്തിന്റെ ഭരണ കര്‍ത്താക്കള്‍.

Subscribe Us:

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പൂച്ചക്ഷേത്രത്തിന് 200 അടി ഉയരവും 50 അടി വിസ്താരവുമാണുള്ളത്.