എഡിറ്റര്‍
എഡിറ്റര്‍
ഭീകരത പ്രോത്സാഹിപ്പിക്കുന്നെന്നാരോപിച്ച് അല്‍ ജസീറ ഉള്‍പ്പെടെ 21 വെബ്‌സൈറ്റുകള്‍ക്ക് ഈജിപ്തില്‍ വിലക്ക്
എഡിറ്റര്‍
Thursday 25th May 2017 8:02pm

കയ്റോ: രാജ്യത്ത് ഭീകരത പ്രോത്സാഹിപ്പിക്കുന്നെന്നാരോപിച്ച് ഈജിപ്ത് 21 വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുഖ്യധാര ദൃശ്യമാധ്യമമായ അല്‍ ജസീറയുടെ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Also read ‘ഞാനുറങ്ങുകയായിരുന്നു’; ലിംഗംഛേദിച്ചത് ഉറങ്ങുമ്പോള്‍; മൊഴി മാറ്റി സ്വാമി ഗംഗേശാനന്ദ 


ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മീഡിയാ ഗ്രൂപ്പാണ് അല്‍ ജസീറ. വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവരം രാജ്യത്തെ ന്യൂസ് ഏജന്‍സിയായ ‘മെന’യും സുരക്ഷാ ഏജന്‍സികളുമാണ് പുറത്ത് വിട്ടത്.

വെബ്‌സൈറ്റുകളുടെ പേരു വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്ത് വിട്ടില്ലെങ്കിലും ന്യൂസ് ഏജന്‍സിയായ ‘റോയ്‌ടേഴ്‌സ്’ പ്രാദേശിക ഈജിപ്ഷ്യന്‍ മാധ്യമങ്ങളും അല്‍ ജസീറയും ഉള്‍പ്പെടെ അഞ്ച് മാധ്യമങ്ങള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനം നഷ്ടമായിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont miss ‘തല്‍ക്കാലം കഞ്ഞികുടിച്ച് പോകാനുള്ള വകയൊക്കെ ഉണ്ട്’; രാഷ്ട്രീയം പറയുന്നതിനെ ട്രോളാന്‍ വന്ന ‘ജനനായകന്’ അഭിനയിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റടക്കം നല്‍കി വായടപ്പിച്ച് ജോയ് മാത്യു 


ഖത്തറില്‍ നിന്നു സാമ്പത്തിക സഹായം ലഭിക്കുന്നതോ തീവ്രനിലപാടുകള്‍ പുലര്‍ത്തുന്ന മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ളതോ ആയ ചാനലുകളെ തിരഞ്ഞു പിടിച്ചാണ് വിലക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന 21 സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement