എഡിറ്റര്‍
എഡിറ്റര്‍
പ്രണയം നിരോധിച്ച് ചെന്നൈ; കമിതാക്കള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും വിലക്കേര്‍പ്പെടുത്തി എഗ്‌മോറിലെ പാര്‍ക്ക്
എഡിറ്റര്‍
Friday 7th April 2017 9:27pm

ചെന്നൈ: ആന്റി-റോമിയോ സ്‌ക്വാഡുകള്‍ സജീവമാകുന്ന കാലത്ത് അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ തലസ്ഥാനത്ത് നിന്നും അത്തരമൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. ചെന്നൈ എഗ്‌മോറിലുള്ള മേയര്‍ സുന്ദര്‍ റാവു പാര്‍ക്കിലാണ് ഇത് സംബന്ധിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കമിതാക്കളേയും സ്‌കൂള്‍ കുട്ടികളേയും നിരോധിച്ചിരിക്കുന്നു എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ചെന്നൈ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന പാര്‍ക്കാണ് മേയര്‍ സുന്ദര്‍ റാവു പാര്‍ക്ക്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


Also Read: ‘പിണറായി വിജയന്‍ കാണാനെത്തുമ്പോള്‍ മഹിജ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നു’; ജിഷ്ണുവിന്റെ അമ്മയെ ആഭാസകരമായി പരിഹസിച്ച് എം.എം മണി


സിറ്റി പൊലീസിന്റെ പേരിലുള്ള പോസ്റ്ററുകളില്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ മുദ്രയുണ്ട്. എന്നാല്‍ പോസ്റ്ററിനെ പറ്റി തങ്ങള്‍ക്ക് യാതൊരു അറിവുമില്ല എന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചത്. ആറ് മാസത്തോളമായി പോസ്റ്ററുകള്‍ പാര്‍ക്കിലുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പൂവാലന്‍മാരെ പിടികൂടാനാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആന്റി-റോമിയോ സ്‌ക്വാഡിനെ നിയോഗിച്ചത്. ഇതേ പാത പിന്‍തുടര്‍ന്ന് മറ്റ് ചില സംസ്ഥാനങ്ങളും സമാനമായ സംഘങ്ങളെ നിയോഗിച്ചിരുന്നു. എന്നാല്‍ പൂവാലന്‍മാരെ പിടിക്കാന്‍ നിയോഗിച്ച സംഘം ആളുകളില്‍ നിന്ന് പണം തട്ടുന്നുവെന്ന പരാതികള്‍ വ്യാപകമാണ്.

Advertisement