Categories

Headlines

കര്‍ഷകര്‍ സമരമുഖത്ത് മരിച്ചു വീഴുമ്പോള്‍ യോഗ ചെയ്തു നടക്കുന്ന കൃഷി മന്ത്രി; കേന്ദ്ര മന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറും കരിങ്കൊടിയും

പാറ്റ്ന: മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രക്ഷോഭത്തെക്കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് ഇനിയും തയ്യാറായിട്ടില്ല. യോഗ പരിപാടികളും മറ്റുമായി കറങ്ങി നടക്കുകയാണ് മന്ത്രിയുടെ. ഇതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.


Also Read: ‘ചക്കിലിയര്‍ ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാന്‍’; വിവാദ പരാമര്‍ശവുമായി നെന്മാറ എം.എല്‍.എ കെ.ബാബു; തിരിച്ചടിച്ച് വി.ടി ബല്‍റാം


മന്ത്രിയുടെ വാഹനത്തിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞാണ് പ്രതിഷേധിച്ചത്. മന്ത്രിയ്ക്കു നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തു. പ്രക്ഷോഭത്തെക്കുറിച്ച് രാധാമോഹന്‍ സിംഗ് നിസ്സംഗനിലപാടാണ് കൈക്കൊണ്ടത് എന്നും അതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

‘സബ്കാ സാത്ത്, സബ്കാ വികാസ്’ പരിപാടിയില്‍ പങ്കെടുക്കാന്‍ ജാന്‍തിയിലേക്ക് പോകുകയായിരുന്നു മന്ത്രി. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രി ബീഹാറിലെ മോതിഹാരിയില്‍ ബാബാ രാംദേവ് സംഘടിപ്പിച്ച യോഗ ക്യാംപില്‍ പങ്കെടുത്തിരുന്നു.


Don’t Miss: ‘ആ തീരുമാനമാണ് ഞങ്ങളെ തോല്‍പ്പിച്ചത്’; ശ്രീലങ്കയോട് തോറ്റതിനു പിന്നില്‍ ധോണിയുടെ ഉപദേശം; വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി


രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധ സമരവുമായി സമരമുഖത്ത് മരിച്ചു വീഴുമ്പോള്‍ കൃഷി മന്ത്രി യോഗ ചെയ്ത് നടക്കുന്നു എന്ന് വ്യാപകമായ പ്രതിഷേധമുയര്‍ന്നു. മന്ദ്സൂര്‍ വെടിവെപ്പില്‍ പ്രതികരിക്കാനാവശ്യപ്പെട്ടപ്പോള്‍ യോഗ പ്രാക്ടീസ് ചെയ്യൂ എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. അതേസമയം, മന്ദ്സൂര്‍ വെടിവെപ്പില്‍ പരിക്കേറ്റ ഒരു കര്‍ഷകന്‍ കൂടി കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം ഒന്നുകൂടി ശക്തിപ്പെട്ടിരിക്കുകയാണ്.

മന്ത്രിയുടെ വാഹനവ്യൂഹത്തെ ആക്രമിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Tagged with: