എഡിറ്റര്‍
എഡിറ്റര്‍
കെ.സി വേണുഗോപാലിന് നേരെ ചീമുട്ടയേറ്
എഡിറ്റര്‍
Monday 25th November 2013 12:36pm

k.c-venugopal

ആലപ്പുഴ: കേന്ദ്ര സഹമന്ത്രി കെ.സി വേണുഗോപാലിന് നേരെ ചീമുട്ടയേറ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.ഐ.എം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ മണ്ണാഞ്ചേരിയില്‍ വെച്ചാണ് സംഭവം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയെ കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍, എ.പി അനില്‍ കുമാര്‍, കെ.സി വേണുഗോപാല്‍ എന്നിവരുടെ പേരായിരുന്നു ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ബിജുവിന്റെ അഭിഭാഷകനും ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടതായി വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തലാണോ ഇന്ന് മന്ത്രിക്കെതിരെയുള്ള ആക്രമണത്തിന് കാരണമെന്ന് വ്യക്തമല്ല.

Advertisement