റിയാദ് :ഈരാറ്റുപേട്ട നിവാസികളുടെ പ്രാദേശിക കൂട്ടായ്മയായ ഈരാറ്റുപേട്ട പ്രവാസി അസോസിയേഷന്‍ റമദാന്‍ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു.

ഏക്‌സിറ്റ് 16 സുലൈയിലെ ഇസ്ത്രാഹില്‍ ആണ് പേട്ട നിവാസികള്‍ ഒത്തു കൂടിയത്. സ്വഭവനങ്ങളില്‍ നിന്ന് പ്രവാസി വീട്ടമ്മമാര്‍ തയ്യാറാക്കിയ ഭക്ഷണവുമായി ആയി എത്തിയപ്പോള്‍ ഇഫ്താറിന് പങ്കെടുത്തത്തവര്‍ ഒരു നിമിഷമെങ്കിലും തങ്ങളുടെ വീട്ടിലെ നോമ്പ് തുറയിലേക് മനസുകൊണ്ട് തിരിച്ചു പോയിട്ടുണ്ടാവും.

അത്രയ്ക്ക് ലളിതവും ആഡംബര രഹിതവുമായ ഒരു ഒത്തൊരുമിക്കല്‍ ആയിരുന്നു. അവിനാഷ് റമദാന്‍ സന്ദേശം നല്‍കി. പ്രസിഡന്റ് സലിം തലനാട്, സെക്രട്ടറി ഷെഫീര്‍, റഫിഷ്, സക്കിര്‍, ഷാഹിദ്, സുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.മഗ്രിബ്, ഇഷാ, തരാവീഹ് നമസ്‌കാരങ്ങള്‍ ഇസ്ത്രഹില്‍ തന്നെ സംഘടിപ്പിച്ചു.

കൂട്ടായ്മയുടെ സഹകരണത്തോടെ ഈരാറ്റുപേട്ടയിലെ നാലു പഞ്ചായത്തുകള്‍ കേന്ദ്രമാക്കി നടപ്പിലാക്കി വരുന്ന ‘കരുണ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍’ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിത്യ രോഗികളായി വീടുകളില്‍ കഴിയുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അവരുടെ വീടുകളിലെത്തി സഹായിക്കല്‍, കുടുംബനാഥന്‍ രോഗിയായതിനാല്‍ കഷ്ടപെടുന്ന കുടുംബാംഗംങ്ങള്‍ തുടങ്ങി ജാതിമത ഭേതമന്യേ നിര്‍ധനരായ മുന്നൂറോളം കുടുംബങ്ങള്‍ക്ക് സംഘടന വഴി എല്ലാമാസവും ഒരു നിശ്ചിത തുക എത്തിക്കുന്നുണ്ടന്നു പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്