കോക്ക്‌ടെയില്‍ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം സംവിധായകന്‍ അരുണ്‍ കുമാര്‍ തന്റെ അടുത്ത ചിത്രമായി വരുന്നു. ‘ഈ അടുത്ത കാലത്ത്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കോക്ക്‌ടെയിലിലെ പ്രധാന കഥാപാത്രമായിരുന്ന അനൂപ് മേനോനും ഇന്ദ്രജിത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താനുശ്രീ ഘോഷ്, മൈഥിലി എന്നീ സുന്ദരിമാരായ നടികളും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രം നമുക്കു ചുറ്റുമുള്ള ചില സമകാലിക പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യുന്നുണ്ട്. ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയാണ് രചന നിര്‍വ്വഹിക്കുന്നത്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരുവനന്തപ്പുരം പ്രധാന ലൊക്കേഷനാകുന്ന ചിത്രം ഈ മാസം ഷൂട്ടിംഗ് തുടങ്ങും.

അനൂപ് മേനോന്‍ പോലീസ് ഓഫീസറായാണ് ചിത്രത്തില്‍ വേഷമിടുന്നത്.