എഡിറ്റര്‍
എഡിറ്റര്‍
എഡ്വേര്‍ഡ് സ്‌നോഡന്‍ റഷ്യന്‍ വെബ്‌സൈറ്റില്‍ ജോലി ചെയ്യുന്നു
എഡിറ്റര്‍
Friday 1st November 2013 6:30am

edward-snowden

മോസ്‌കോ: അമേരിക്കയുടെ രഹസ്യം ചോര്‍ത്തല്‍ പുറത്ത് കൊണ്ടുവന്ന മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥന്‍ ##എഡ്വേര്‍ഡ് സ്‌നോഡന്‍ റഷ്യയില്‍ ഒരു വെബ്‌സൈറ്റില്‍ ജോലിക്ക് ചേര്‍ന്നു.

ഈ മാസം മുതല്‍ എഡ്വേര്‍ഡ് ജോലിക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ വെബ്‌സൈറ്റിന്റെ പേര് പുറത്ത് പറയാന്‍ അഭിഭാഷകന്‍ തയ്യാറായില്ല.

അമേരിക്കയുടെ രഹസ്യം ചോര്‍ത്തല്‍ പുറത്ത് കൊണ്ടുവന്നതോടെ റഷ്യയില്‍ രാഷ്ട്രീയ അഭയത്തില്‍ കഴിയുകയാണ് എഡ്വേര്‍ഡ് സ്‌നോഡന്‍.

സ്‌നോഡനെ തിരിച്ചയക്കണമെന്ന അമേരിക്കയുടെ ആവശ്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തള്ളിയിരുന്നു.

അമേരിക്കയുടെ ഇന്റര്‍നെറ്റ് ടെലിഫോണ്‍ ചോര്‍ത്തല്‍ പുറത്ത് വന്നത് ലോക രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

Advertisement