എഡിറ്റര്‍
എഡിറ്റര്‍
നൊബേല്‍ സമാധാന പുരസ്‌കാരത്തിന് എഡ്വേര്‍ഡ് സ്‌നോഡനെ നാമനിര്‍ദേശം ചെയ്തു
എഡിറ്റര്‍
Thursday 30th January 2014 1:42pm

edward-snowden

നോര്‍വെ: അമേരിക്കയുടെ ചാരപ്രവര്‍ത്തനങ്ങള്‍ പുറത്ത് കൊണ്ട് വന്ന നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി മുന്‍ ഉദ്ദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു.

നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി നിയമമനുസരിച്ച് സോഷ്യലിസ്റ്റ് ലെഫ്റ്റ് പാര്‍ട്ടി അംഗങ്ങളായ ബാര്‍ഡ് വേഗറും സ്‌നോര്‍ വാലെനുമാണ്  സ്‌നോഡന്റെ പേര് നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തത്.

ഏതെല്ലാം രാജ്യങ്ങളാണ് സ്വന്തം രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന വിവരം ലോകത്തെ അറിയിക്കുന്നതായിരുന്നു സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍.

ഈ വെളിപ്പെടുത്തലുകളെ തുടര്‍ന്നുണ്ടായ സംവാദങ്ങളും സുരക്ഷാ നയങ്ങളിലുള്ള മാറ്റവും ലോക സമാധാനം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണെന്നും വേഗര്‍ പറഞ്ഞു.

കഴിഞ്ഞ മേയിലായിരുന്നു യു.എസ് ഭരണകൂടം പ്രിസം പദ്ധതിയുടെ ഭാഗമായി ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വിവരം സ്‌നോഡന്‍ വെളിപ്പെടുത്തിയത്.

വിക്കിലീക്ക്‌സ് ശേഷം അമേരിക്കന്‍ ഭരണകൂടത്തെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ വെളിപ്പെടുത്തലായിരുന്നു സ്‌നോഡന്റേത്. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളാണ് അമേരിക്ക സ്‌നോഡനെതിരെ ചുമത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തേയ്ക്ക് റഷ്യ സ്‌നോഡന് അഭയം നല്‍കിയിട്ടുണ്ട്.

Advertisement