ന്യുദല്‍ഹി : വിദ്യാഭ്യാസ വായ്പ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം. വിദ്യാഭ്യാസ വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വായ്പയ്ക്കുള്ള അപേക്ഷ സ്വീകരിച്ചശേഷം നിഷേധിക്കാന്‍ പാടില്ല. വായ്പ ഏതെങ്കിലും സാഹചര്യത്തില്‍ നിഷേധിക്കേണ്ടിവന്നാല്‍ അത് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്‍ പരിശോധിച്ച ശേഷമായിരിക്കണം. വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ അനാസ്ഥയുണ്ടായാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഈ രീതിയില്‍ ബാങ്കുകളുടെ വായ്പാ മാനദണ്ഡം പരിഷ്‌കരിക്കണമെന്നും ചിദംബരം പറഞ്ഞു.

Ads By Google

വരള്‍ച്ചബാധിത മേഖലകളെ സഹായിക്കാന്‍ ഹൃസ്വകാല വായ്പകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കണമെന്നും വായ്പകളുടെ മാസഅടവ് തുക കുറയ്ക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ എ.ടി.എം കൗണ്ടറുകളുടെ എണ്ണം ഇരട്ടിപ്പിക്കണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ 63,000 എ.ടി.എമ്മുകളാണ് രാജ്യത്തുള്ളത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവ ഇരട്ടിയാക്കണം. എ.ടി.എം വഴി പണം നിക്ഷേപിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണമെന്നും ചിദബംരം ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.