എഡിറ്റര്‍
എഡിറ്റര്‍
പനീര്‍ശെല്‍വം ക്യാപിലേക്ക് തമിഴ്‌നാട് വിദ്യാഭ്യസ മന്ത്രിയും
എഡിറ്റര്‍
Saturday 11th February 2017 3:58pm

paneer-selvam

 

ചെന്നൈ: തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ക്യാമ്പിലേക്ക് വിദ്യാഭ്യസ മന്ത്രി പാണ്ഡ്യരാജനും. നാമക്കല്‍ എം.പി പി.ആര്‍ സുന്ദറാമിനും കൃഷ്ണഗിരി എം.പി അശോക് കുമാറിനും ഒപ്പമാണ് പനീര്‍ശെല്‍വം ക്യാമ്പിലേക്ക് പാണ്ഡ്യരാജനും എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ചേരുന്ന ജയലളിത മന്ത്രിസഭയിലെ ആദ്യ മന്ത്രി കൂടിയാണ് പാണ്ഡ്യരാജന്‍.


Also read ‘പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ ട്രംപിന്റെ ജീവിതം പിന്നെയും ബാക്കി’: ട്രംപിന്റെ വിസാ നിരോധന ഉത്തരവിനെതിരെ മറ്റൊരു കോടതിയും


വിദ്യാഭ്യസമന്ത്രിയും സുന്ദര്‍റാമും, അശോക് കുമാറും പനീര്‍ശെല്‍വത്തിന്റെ വസതിയിലെത്തിയാണ് അദ്ദേഹത്തിനു പിന്തുണയര്‍പ്പിച്ചത്. മഹാബലിപുരത്ത് ശശികലയുടെ ക്യാമ്പിലുള്ള നിരവധി എം.എല്‍.എമാരും പനീര്‍ശെല്‍വത്തിന്റെ ഒപ്പം ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും വിദ്യാഭ്യസമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നു രാവിലെ തന്റെ മണ്ഡലത്തിലെ വോട്ടേഴ്‌സിനോട് പനീര്‍ശെല്‍വത്തിനൊപ്പം ചേരുന്നതിനെക്കുറിച്ചുള്ള അഭിപ്രായം ട്വിറ്ററിലൂടെ ആരാഞ്ഞ ശേഷമാണ് പാണ്ഡ്യന്‍ പനീര്‍ശെല്‍വത്തിനു പിന്തുണയുമായെത്തിയത്.

Advertisement