എഡിറ്റര്‍
എഡിറ്റര്‍
വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്ക് സര്‍ക്കാരിന്റെ സഹായപദ്ധതി
എഡിറ്റര്‍
Thursday 27th April 2017 12:03pm

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിന് സര്‍ക്കാരിന്റെ സഹായ പദ്ധതി. വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയില്‍ ആവയവര്‍ക്കാണ് സര്‍ക്കാരിന്റെ സഹായം.

9 ലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവര്‍ക്കാണ് സഹായം. നാല് വര്‍ഷത്തെ കാലത്തേക്കുള്ള തിരിച്ചടവ് സഹായപദ്ധതിയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് വളരെ ആശ്വാസകരമാണ് സര്‍ക്കാരിന്റെ ഈ സുപ്രധാന തീരുമാനം.

നിഷ്‌ക്രിയ ആസ്തി ആകാത്ത വായ്പയ്ക്കാണ് സഹായം നല്‍കുക. ആറ് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സഹായം ലഭിക്കും.

2016 ഏപ്രില്‍ ഒന്നിന് മുന്‍പ് തിരിച്ചടവ് തുടങ്ങിയവര്‍ക്കായിരിക്കും സഹായം ലഭിക്കുക. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികളുടെ വായ്പാ പരിധി 9 ലക്ഷ്മാക്കി ഉയര്‍ത്തിയിട്ടുണ്ട്.


Dont Miss ജനങ്ങള്‍ ഭയപ്പാടോടെ പൊലീസിനെ സമീപിക്കുന്ന രീതി നിര്‍ഭാഗ്യകരം; ആത്മപരിശോധന നടത്തണമെന്ന് സ്പീക്കര്‍ 


പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് തീരുമാനം എടുത്തത്. സര്‍ക്കാരിന്റെത് മികച്ച തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ബില്‍ നിയമസഭയില്‍ പാസ്സാക്കുകയും ചെയ്തു.

ഇത്തരമൊരു പദ്ധതിയിലൂടെ സര്‍ക്കാരിന് 500 കോടി മുതല്‍ 600 കോടി വരെ ചിലവ് വരുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Advertisement