Categories

സിന്ധുജോയി: നിയുക്ത പി ബി അംഗം കൊഴിയുന്നു

എഡിറ്റോ- റിയല്‍ / ബാബു ഭരദ്വാജ്

ഈ കപടലോകത്തില്‍ എന്തൊക്കെയാണ് ദിവസംതോറും സംഭവിച്ചുകൊണ്ടിരിക്കുന്നത്.അതേക്കുറിച്ചൊന്നും ഞങ്ങള്‍ അതിശയിക്കുന്നില്ല,ആശങ്കിക്കുന്നില്ല. സംഭവപരമ്പരകള്‍ യെങ്കിലും ധര്‍മ്മരോഷം തിളപ്പിക്കുന്നുവെങ്കില്‍ ഞങ്ങള്‍ക്കവരെക്കുറിച്ച് സഹതാപമേയുള്ളു.

alphons-kannanthanamപറഞ്ഞുവരുന്നത് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും സിന്ധുജോയിയുടെയും കൂടുവിട്ട് കൂടുമാറലാണ്. സി.പി.ഐ.എമ്മിനോ ഇടതുപക്ഷത്തിനോ അതുകൊണ്ട് എന്തെങ്കിലും നഷ്ടം പറ്റിയെന്ന് ഞങ്ങള്‍ പറയില്ല. ഈ രണ്ടു പൊറ്റകള്‍ അടര്‍ന്നുവീഴുന്നതിലൂടെ അതിന്റെ ഗുരുതരമായ ചൊറി ഭേദമായി എന്നും ഞങ്ങള്‍ കരുതുന്നില്ല. ഇനിയും പല വ്രണങ്ങളും ചൊറിയാനും പഴുത്തൊലിക്കാനും തുടങ്ങും. അത്രയേറെ മാരകമായ രോഗാണുക്കളും മാലിന്യങ്ങളുമാണ് കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷംകൊണ്ട് ആ പാര്‍ട്ടി അകത്തേക്ക് വലിച്ചുകയറ്റിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് അതിന്റെ ആസന്ന മരണ ചിന്തകള്‍ ഇടയ്ക്കിടെ ഇങ്ങനെ വ്യാകുലപ്പെടുത്തുന്നത്.

ആ പ്രസ്ഥാനം ചിരംജീവിയായിരിക്കണമെന്നാണ് ഞങ്ങളെപ്പോഴും ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ചരിത്രം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇടതുപക്ഷപ്രസ്ഥാനം വഹിച്ച മഹത്തായ പങ്കില്‍ അഭിമാനം കൊള്ളുന്നവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ സിന്ധുജോയിയെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും കൊഴിഞ്ഞുപോക്ക് ഞങ്ങളെ സന്തോഷിപ്പിക്കുന്നു.
പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും പുറത്തുപോകാനും അതുകഴിഞ്ഞ് വേറേതൊക്കെയോ പാര്‍ട്ടികളെയും മുന്നണികളെയും പരിണയിക്കാനും അവര്‍ കാണിക്കുന്ന തിടുക്കവും വെപ്രാളവും അതിനായി പറയുന്ന ന്യായവുമാണ് ഞങ്ങളെ രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും.

കണ്ണന്താനം രാജിവെക്കാന്‍ ആദ്യം പറഞ്ഞ ന്യായം സഖാവ് വി.എസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നതാണ്. പിന്നെ പറഞ്ഞത് കേരളത്തില്‍ ദരിദ്രര്‍ കുറവായതുകൊണ്ട് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നതാണ്. പിന്നീട് അടുത്തനാള്‍ കണ്ടതും കേട്ടതും അല്‍ഫോന്‍സ് കണ്ണന്താനം ബി.ജെ.പിയില്‍ ചേരുന്നതും ബി.ജെ.പി അധ്യക്ഷന്‍ ഗഡ്കരിയില്‍നിന്ന് പൂച്ചെണ്ടുവാങ്ങുന്നതുമാണ്.ദരിദ്രരെ സേവിക്കാനുള്ള അവസരം കണ്ണന്താനത്തിന് ലഭിക്കട്ടേയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു.

പഠിക്കുന്തോറും വിഡ്ഢികളായിക്കൊണ്ടിരിക്കുന്ന ഒരു അധികാരി വര്‍ഗത്തിന്റെ ഉത്തമ സന്തതിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. ജനങ്ങളെ ഭരിക്കാന്‍വേണ്ടി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളില്‍ ഒരാള്‍. കോട്ടും ടൈയും കെട്ടിയ ആദരണീയനായ ഗുമസ്ഥന്‍മാരില്‍ ഒരാള്‍ ഐ എ എസുകാരന്‍. അവരെ ജനം തിരഞ്ഞെടുക്കുന്നതല്ല,അവരിരിക്കുന്ന കസേരകളും ജനങ്ങള്‍ തിരഞ്ഞെടുക്കുന്നതല്ല. ജനാധിപത്യഭരണക്രമത്തില്‍ അനാവശ്യമായ ആര്‍ഭാടമാണ് ഐഎഎസുകാര്‍ എന്ന് ഞങ്ങള്‍ എന്നും വിശ്വസിക്കുന്നു.

അവരുടെ ബുദ്ധിയും വിവേകവു എത്രത്തോളം പാപ്പരായതാണെന്ന് ഇത്തരം സംഭവങ്ങള്‍ ഇടയ്ക്കിടെ തെളിയിക്കാറുണ്ട്. അധികാരത്തിനുവേണ്ടി എന്ത് അല്‍പ്പത്തരവും അവര്‍ കാണിക്കും എന്നുമറിയാം. എന്തിനു വേണ്ടിയാണ് കണ്ണന്താനത്തെ മുന്നണിയിലേക്ക് വലിച്ചുകയറ്റിയതെന്ന് നേരത്തെ അത്ഭുതം തോന്നിയിരുന്നു. ഇപ്പോഴത് മാറിക്കിട്ടി.

സിന്ധുജോയി പാര്‍ട്ടിയെ മൊഴിചൊല്ലാന്‍ പറഞ്ഞ കാരണം ഇതിലേറെ രസകരമാണ്. ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് പാര്‍ട്ടിക്കുള്ളില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നതാണത്. അതുകൊണ്ട് സിന്ധുവെന്ന ‘വിപ്ലവകേരളത്തിന്റെ പുളകം’ കോണ്‍ഗ്രസ്സില്‍ ചെന്ന് പുളഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്സ് അതിനെ സ്വന്തം തൊഴുത്തില്‍ പിടിച്ചുകെട്ടുകയും ചെയ്തിരിക്കുന്നു. അവിടം ഈയിനം ‘ജന്തുക്കള്‍ക്ക്’ ഒരു പരിഗണനയും കിട്ടാത്ത ഇടവും കൂടിയാണെന്ന് ഓര്‍ക്കണം.പുല്ലും വെള്ളവുംകൂടി കിട്ടില്ല.

സിന്ധുജോയി ‘വിപ്ലവകേരളത്തിന്റെ പുളകമാണെന്ന’ മുദ്രാവാക്യം കേരളത്തിലെ ജനങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. എറണാകുളം ജില്ലക്കാരുടെ കാതുകളില്‍ നിന്ന് അതിന്റെ അലയൊലി അകന്ന് പോയിട്ടും ഉണ്ടാവില്ല. ആരെയാണ് ഇങ്ങിനെ സിന്ധുജോയി പുളകംകൊള്ളിച്ചതെന്ന കാര്യത്തിലേ സംശയമുണ്ടായിരുന്നുള്ളു.

ഒരു സ്ത്രീയെന്ന നിലയില്‍ സിന്ധുജോയിയെ ആവശ്യത്തിലേറെ പാര്‍ട്ടിയിലെ നേതാക്കന്‍മാര്‍ പരിഗണിച്ചതാണ് സിന്ധുജോയിയുടെ ആകസ്മികമായ അതിവേഗത്തകര്‍ച്ചയ്ക്കും പിന്നീടുള്ള ഈ കൊഴിഞ്ഞുപോക്കിനും കാരണമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. രാഷ്ട്രീയത്തില്‍ സിന്ധുജോയി പഠിച്ച ‘അജഗണിത’ത്തിലായാലും ‘ബീജഗണിത’ത്തിലായാലും അതില്‍ സംഖ്യകളുണ്ടാവും. തോല്‍ക്കുന്ന കോണ്‍ഗ്രസ്സിന്റെ ഏഴിനേക്കാള്‍ വലുത് തന്നെയാണ് സി.പി.ഐ.എമ്മിന്റെ ജയസാധ്യത ഏറെ സീറ്റുകളിലുള്ള ഒന്‍പത് എന്ന് ജനങ്ങള്‍ക്ക് മനസ്സിലാവും.

എവിടെയാണ് സിന്ധുജോയി അവഗണിക്കപ്പെട്ടത്?. എന്നാണ് അവള്‍ അവഗണിതേകാന്ത ജീവിതാന്ധയായത്?.
പഠിക്കുമ്പോള്‍തന്നെ എസ്.എഫ്.ഐ കേരളാഘടകത്തിന്റെ പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റും ആവുന്നു. കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി തിരഞ്ഞെടുപ്പുപോരാട്ടത്തില്‍ ഏര്‍പ്പെടാന്‍ നിയുക്തയാവുന്നു.ഒരു പാര്‍ട്ടി പ്രവര്‍ത്തകയ്‌ക്കോ പ്രവര്‍ത്തകനോ കിട്ടാവുന്നതില്‍ വെച്ചേറ്റവും വലിയ ബഹുമതിയാണ് ഭരണകക്ഷത്തലവനെ പോരിന് വിളിച്ചിറക്കുക എന്നത്.

അതുകഴിഞ്ഞ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എറണാകുളം നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ നിയുക്തയാവുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ചുരുങ്ങി യഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തില്‍ ഒന്നാണ് എറണാകുളം. ഇതൊക്കെ കഴിഞ്ഞിട്ടു ഒരുപാടുകാലമായിട്ടില്ല. മാത്രമല്ല സിന്ധുജോയി ഈ കാലത്ത് പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗമാണ്.

പിന്നീടെപ്പോഴാണ് സിന്ധുജോയിക്ക് അവളാഗ്രഹിക്കുന്ന തരത്തിലുള്ള ‘പരിലാളന’ കിട്ടാതെ പോയത്. ടി.വി പരസ്യത്തില്‍ ഒരു സ്ത്രീ വിചാരിക്കുന്നതുപോലെ ഇയ്യിടെയായി നിങ്ങള്‍ക്ക് എന്നോട് ഒട്ടും സ്‌നേഹമില്ല എന്ന് സിന്ധുജോയി പറയാന്‍ തുടങ്ങിയിരുന്നോ എന്ന കാര്യം അതൊക്കെ ശ്രവിച്ച ‘പുളകിതഗാത്രര്‍’ക്ക് മാത്രമേ ഇനി വെളിപ്പെടുത്താനാവൂ.

സിന്ധുജോയിയെപ്പോലുള്ളവര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍കിസ്റ്റ് എന്ന പ്രസ്ഥാനത്തിന് ബാധിച്ച ഗുരുതരമായ രോഗത്തിന്റെ ഉഷ്ണപ്പൂക്കളാണ്. അതൊരു സിന്ധുജോയിയില്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യില്ല. അതിങ്ങനെ പൂത്തുകൊണ്ടിരിക്കും, കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കും.

കൊഴിഞ്ഞുപോവാതിരിക്കുന്ന അവസ്ഥയെയാണ് ഭയപ്പെടേണ്ടത്. സിന്ധുജോയി പഴയപോലെ തുടര്‍ന്നാല്‍ സമീപഭാവിയില്‍ സംസ്ഥാനകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആവും. പ്രായം ഇതായതിനാല്‍ പെട്ടന്ന് പോളിറ്റ് ബ്യൂറോ മെമ്പറും ആവാന്‍ കഴിഞ്ഞേക്കും. അതിനുവേണ്ട വിപ്ലവമൊക്കെ സിന്ധുവിന് കൈമുതലായുണ്ട്. പാര്‍ട്ടിയുടെ അത്യുന്നത പദവികളിലൊന്നാണത്.

രണ്ട് കേന്ദ്ര കമ്മറ്റികള്‍ക്കിടയില്‍ പാര്‍ട്ടിയെ ദൈനംദിനം നയിക്കേണ്ട ഘടകമാണത്. ആ ഘടകം ദിനംപ്രതി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്ന നടപടികളും കാണുമ്പോള്‍ തന്നെ ഒരുകാര്യം വ്യക്തമാണ്. സിന്ധുജോയിയെപ്പോലെ ആകസ്മികമായി ഉയര്‍ന്നെത്തിയ കുറേ ശുംഭന്മാരാണ് അവള്‍ എന്ന്. ശുംഭന്മാര്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അവര്‍ സന്തോഷിക്കുമെന്ന് ഞങ്ങള്‍ക്കറിയാം.ആ വാക്കിന് വളരെ മഹനീയമായ അര്‍ത്ഥമാണുള്ളതെന്നാളല്ലൊ ജയരാജന്‍മാര്‍ പറയുന്നത്. മൂടില്ലാതാളികള്‍ എന്ന വിശേഷണവും അവര്‍ സന്തോഷത്തോടെ സ്വീകരിക്കും. അതാണവര്‍ക്കിഷ്ടം. കാരണം എപ്പോള്‍ വേണമെങ്കിലും തപ്പിത്തടഞ്ഞെണീറ്റ് മറുകണ്ടംചാടാമല്ലോ.

ഏതായാലും ഒരു നിയുക്ത പി ബി അംഗത്തിന്റെ കൊഴിഞ്ഞുപോക്കായി ഞങ്ങളിതിനെ കാണുന്നു

അവരുടെ വിരഹത്തില്‍ ജനം വിഷമിക്കില്ല. കാരണം ജനങ്ങള്‍ക്ക് ഈ ‘പുരുഷന്മാരെ’ അറിയില്ല. ഇവര്‍ക്ക് ജനങ്ങളേയും. എന്നാല്‍ അവര്‍ പ്രസ്ഥാനത്തിലേക്ക് കടത്തിവിടുന്ന രോഗാണുക്കള്‍ ഈ പ്രസ്ഥാനത്തെ കാര്‍ന്നുതിന്നു കൊല്ലും. സിന്ധുജോയിയുടെ രാജി യഥാര്‍ത്ഥ പാര്‍ട്ടി സഖാക്കളെ ജാഗരൂകരാക്കേണ്ടതാണ്. കേള്‍ക്കേണ്ട പാര്‍ട്ടി നേതാക്കളുടെ ബോധനിലവാരവും സമാനമായതുകൊണ്ട് അതിനെ തീവ്രമായി ആഗ്രഹിക്കാന്‍ നമുക്കാവുകയുമില്ല.

ഏതായാലും ഒരു നിയുക്ത പി ബി അംഗത്തിന്റെ കൊഴിഞ്ഞുപോക്കായി ഞങ്ങളിതിനെ കാണുന്നു.സിന്ധുജോയിയെപ്പോലുള്ള ഒരേ തൂവല്‍പ്പക്ഷികളാണ് ദല്‍ഹിയിലെ ആ കൂട്ടില്‍ നിറയെ.

Tagged with: |

23 Responses to “സിന്ധുജോയി: നിയുക്ത പി ബി അംഗം കൊഴിയുന്നു”

 1. kalabhairavan

  ആ പി ബി അംഗം ഒരു കുഞ്ഞാണോ..?

 2. izzath

  സിന്ധു ജോയ് ഒരു പെണ്ണാണ്‌ എന്ന് പറയുന്നത് തന്നെ കേരളത്തിലെ ആത്മാഭിമാനം ഉള്ള വനിതകള്‍ക്ക് അപമാനം ആണ്… ഇനിയെങ്കിലും കേരള ജനത ആ രാഷ്ട്രീയ നപുംസകത്തെപറ്റി ചര്‍ച്ചകള്‍ ചെയ്യതിരിക്കട്ടെ….

 3. അക്ബറലി ടി.ടി

  പ്രിയപ്പെട്ട ബാബുഭരദ്വാജ്
  സഖാക്കള്‍ക്ക് ഇനി തലയുയര്‍ത്തി നടക്കാം… സിന്ധുജോയിയും ഇറങ്ങിയോടി… ‘കന്നു ചെന്നാല്‍ കന്നില്‍ കൂട്ടത്തില്‍’ എന്നതുപോലെ കോണ്‍ഗ്രസിലേക്ക്…! പാര്‍ട്ടി നന്നാവുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്..ഇനിയും നമ്മള്‍ കമ്മ്യൂണിസത്തെ ചൂടാക്കും.. ആ തീയില്‍ ചവിട്ടി നില്‍ക്കാന്‍ കഴിയാത്തവരെല്ലാം ഇറങ്ങിയോടും…! ആ തീയുടെ ചൂടില്‍ ഓരോ പൊറ്റകളും പൊഴിഞ്ഞ് തീരും….

 4. sreejith mohanan

  ഇനിയും സിന്ധു ജോയിമാരെ പോലുള്ളവര്‍ പുറത്തുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അതിനുള്ള അവസരം ഇപ്പോള്‍ തന്നെ നല്‍കുക . ഗള്‍ഫ്‌ രാജ്യങ്ങളില്‍ പൊതുമാപ്പ് നല്‍കുന്നതുപോലെ . ഇവറ്റകള്‍ പോകുന്നത് കൊണ്ട് പാര്‍ട്ടി രക്ഷപെടുകയെ ഉള്ളൂ

 5. ganesh

  മണ്ടനും പോയെ .. പൊട്ടനും പോയെ.. ബോട്ടും കിട്ടി ഐലസാ ….

 6. Najeeb

  ഞാനും ബാബു ഭാരദ്വാജിനോട് യോജിക്കുന്നു . എസ് എഫ്ഫ് ഐയിലെ ഈ മൂക്കാതെ പഴുത്ത പിള്ളേര്‍ പോയാല്‍ പാര്‍ട്ടി രക്ഷപ്പെടുകയെ ഉള്ളൂ …പിന്നെ ബാബു ഭരദ്വാജും പഴയ ഒരു എസ് എഫ്ഫ് ഐക്കാരന്‍ ആണല്ലോ ..താങ്കള്‍ പോയതും പാര്‍ട്ടിക്ക് ഗുണം ചെയ്തു..

 7. Honeymon

  ഒരു കമ്മ്യൂണിസ്റ്റ്‌ നു എങ്ങനെയാണു UDF പോലെ ഒരു ലക്ഷ്യവും ഇല്ലാതെ, പണത്തിനും അധികാരത്തിനും വേണ്ടി മാത്രം നടത്തുന്ന ഒരു കോര്‍പ്പറേറ്റ് ബിസിനസ്‌ ഇന് കുടപിടിക്കാന്‍ പോവാന്‍ കഴിയുന്നത് ? ഇല്ല ഞാന്‍ ഒരിക്കലും സമ്മതിക്കില്ല അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു എന്ന് . . .

 8. Mathew

  സിന്ധു ജോയിക്ക് യാതൊരു കമ്മ്യുണിസ്റ്റ് ബോധവും ഉണ്ടായിരുന്നില്ല. വെറും ഒരു കരിയരിസ്റ്റു മാത്രമാണ്. ഇപ്പോള്‍ ബിഷപ്പ് മാരുടെ മുത്തം വാങ്ങുന്ന സിന്ധു ജോയിക്ക് മാര്‍ക്സിസം ലെനിനിസം എന്തെന്ന് അറിയുമോ ? വൈരുദ്യത്മക ഭൌധിക വാദം എന്തെന്ന് അറിയുമോ ? അങ്ങനെ ഉള്ളവരെ പാര്‍ട്ടി അംഗം ആക്കിയത് ആണ് വലിയ തെറ്റ്. അനാവശ്യം ആയി ഉയര്‍ത്തി കാട്ടി വേണ്ടതിലതികം പ്രാധാന്യം കൊടുത്തു വളര്‍ത്തി വലുതാക്കി. യാതൊരു സാമുഹിക പ്രതി ബത്തയും ഇല്ലാത്ത ആളെ വളര്‍ത്തിയ പാര്‍ട്ടി ഇനിയെങ്കിലും പാഠം പഠിക്കണം. സിന്ധു ജോയ് നിലനില്‍പ്പിനും സ്വന്തം വളര്‍ച്ചക്കും എന്തും ചെയ്യും എന്ന് തെളിയിക്കുക മാത്രമാണ് കോണ്‍ഗ്രസ്‌ പ്രവേശനത്തില്‍ കൂടി ചെയ്തത്. സിന്ധു ജോയ്ക്ക് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെ. ഇന്ത്യയെ കോര്‍പ്പറേറ്റ് കള്‍ക്ക് തീറെഴുതി കൊടുക്കുന്ന പാര്‍ട്ടി. സ്വന്തം ലാവണം ഏതെന്നു തിരിച്ചറിയുക മാത്രമാണ് അവര്‍ തെയ്തത്. ഇനിയും പാര്‍ടിയില്‍ ബാക്കി ഉള്ള അത്തരം മാലിന്യങ്ങള്‍ പുറത്തു പോകട്ട്. പാര്‍ട്ടി ശുദ്ധി കരിക്കപെടട്ടു.

 9. sreekanth

  ഇത് പോലുള്ള കീടങ്ങള്‍ ഒഴിഞ്ഞു പോയിട്ടെങ്ങിലും ഈ പാര്‍ട്ടി ഒന്ന് നന്നാവട്ടെ….

 10. shinu.avolam

  സിന്ധൂ , കുംബസാരകൂട്ടില്‍
  നീ ഏറ്റു പറയുന്ന ഓരോ കുറ്റങ്ങളും
  ബലിയര്‍പ്പിക്കപ്പെട്ട സഖാക്കളുടെ ഉപ്പായിരുന്നു .
  നിത്യ വിശുദ്ധയായി നീ പരിലസിക്കുമ്പോള്‍
  വിദൂര സ്വപ്നത്തില്‍ പോലും നീ അവരെ
  ഓര്‍ത്തു പോവരുത് ! മറവിയാണ് ആയുധം !

  http://morningbellnews.com/2011/03/28/poem-by-roshan-vk-2/

 11. Gopakumar N.Kurup

  ബാബു ഭരദ്വാജിന്റെ നിരീക്ഷണം അക്ഷരം പ്രതി ശരിയാണു..!! അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കൊഴിഞ്ഞു പോക്കു ദേശീയ രാഷ്ട്രീയത്തില്‍ ഒരു രാജ്യസഭാ എം.പിയായി വിലസണം എന്ന ഉന്നം വച്ചുള്ളതാകണം..!! എന്തായാലും അല്‍ഫോണ്‍സ് ഒരിക്കലും ഒരു മാര്‍ക്സിസ്റ്റ് ആയിരുന്നില്ല ആയതിനാല്‍ തന്നെ ആ കൊഴിഞ്ഞു പോക്ക് അത്ര വലിയ സംഭവവും അല്ല..!! മറിച്ച് സിന്ധു ജോയി എന്ന കരിയറിസ്റ്റിക് ആയുള്ള വ്യക്തി എന്തിന്റെ പേരിലാണു ഈ പ്രസ്ഥാനത്തെ തള്ളിപ്പറയുന്നത്..?? ഭരദ്വാജ് പറഞ്ഞതു പോലെ ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ പാര്‍ട്ടി സിന്ധുവിനെ ഉപയോഗിച്ചത് അവര്‍ക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണു..!! പാര്‍ട്ടി പത്രങ്ങളിലും മറ്റും ഇത്രയേറെ കവറേജ് ലഭിച്ച മറ്റൊരു വിദ്യാര്‍ത്ഥി നേതാവ് ഉണ്ടോ എന്നത് തന്നെ സംശയമാണു..!! ഇന്നലത്തെ പാര്‍ട്ടി അമഗം പാര്‍ട്ടി മാറിയപ്പോള്‍ പരിഹസിക്കുന്നതല്ല..!! എന്നിരുന്നാല്‍ തന്നെയും താന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ ചവിട്ടിയരച്ച്, ഇന്നലെ വരെ താന്‍ എതിര്‍ത്തിരുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് ജയ് വിളിച്ച് കൂറു മാറുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് തന്റെ തന്നെ വിശ്വാസ്യതയാണെന്ന് ഇവര്‍ എന്തേ മനസ്സിലാക്കുന്നില്ല..!! അതോ ഈ പക്ഷത്തെ തെറി വിളിച്ചു കടന്നു ചെന്നാല്‍ സ്ഥാനമാനങ്ങള്‍ കൊട്ടിത്തരുന്ന പ്രസ്ഥാനമാണു കോണ്‍ഗ്രസ്സ് എന്നു കരുതിയാണോ ഈ കൂടുമാറ്റം..?? ഒരു അബ്ദുള്ളക്കുട്ടിയുടെ കട്ടില്‍ കണ്ട് പനിച്ചാണു സിന്ധു ചാടിയതെങ്കില്‍ ഒരു പാടു വിഷമിക്കും..!! സിന്ധു ജോയിയെപ്പോലെ ഒരു മന്ദബുദ്ധിയെ ചുമക്കേണ്ട ബാധ്യതയൊന്നും കോണ്‍ഗ്രസ്സിനില്ല..!! എണ്ണം പറഞ്ഞ മേല്പറഞ്ഞ വിഭാഗക്കാര്‍ ഏറെയുണ്ട് ഇപ്പോള്‍ തന്നെ അവിടെ..!! മരിക്കുമ്പോള്‍ സിമിത്തേരിയില്‍ തന്നെ അടക്കണമെന്നും മറ്റുമുള്ള ബാലിശങ്ങളായ വാദങ്ങള്‍ ഇവര്‍ ഒരു കാലത്തും കമ്യൂണിസ്റ്റ് അല്ലായിരുന്നു എന്നു നമ്മളെ ഓര്‍മ്മിപ്പിക്കുന്നു..!!
  ഇടതു പാളയത്തില്‍ നിന്നും വലതു പാളയത്തിലേക്ക് ചേക്കേറിയവരുടെ ഇന്നത്തെ അവസ്ഥ സിന്ധുമോള്‍ ഒന്നു അപഗഥിക്കുന്നത് നന്നായിരിക്കും..!!
  എം.വി.രാഘവന്‍, ഗൗരിയമ്മ, പി.ജെ.ജോസഫ്, വീരേന്ദ്രകുമാര്‍..!! ഇവര്‍ക്കെല്ലാം അര്‍ഹമായ പരിഗണന ഇപ്പോളും യു.ഡി.എഫില്‍ ലഭിക്കുന്നുണ്ടോ എന്നു പരിശോധിച്ചു നോക്കൂ..!!

  ഒരു എസ്.എം.എസ് ഫലിതം
  സിന്ധു ജോയി കോണ്‍ഗ്രസ്സിലേക്ക്..!! കുഞ്ഞാലിക്കുട്ടിയുടെ മനസ്സില്‍ ഒരു ലഡു പൊട്ടി..!! ഉണ്ണിത്താന്റെ മനസ്സില്‍ മറ്റൊരു ലഡു പൊട്ടി…!!

 12. karthikeyan

  When KR gowri, MVR etc are departed nothing happened to LDF, It is a process of purification. People who believe in ideology will stick to their principles. Those who left are greedy.

 13. sabu

  “oro party congress kazhiyubol party congress akunnu”

 14. Ameer Abu Dhabi

  Your views are absolutely right. Keep writing such topics. Best wishes.

 15. Comrade Anu

  enthaanu Sindhu joy Partykkum SFI-kkum nalkunna Paadham??. ഭരദ്വാജ് പറഞ്ഞതു പോലെ ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ പാര്‍ട്ടി സിന്ധുവിനെ ഉപയോഗിച്ചത് അവര്‍ക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണു..!! Partyilum mattu vargabahujana sanghadanakalilum sindhu joyiye pole communism-thinte ABCD ariyaatha swaartha thaalparyam maathtram lakshyamaaki pravarthikkunnavarundu. Ivare partyiyum Nethruthvavum thirichariyendathundu. Ivare partyiyude unnatha sthaanamaanangalil ninnakatti nirthuka. Adavunayangal chilappol sweekarikkendi varum. pakshe anthima kanakkeduppil aadarshangal orikkalum bali kazhichu kooda. Party achchadakkavum, pratyaya shaastravum muruke pidichukondulla oru samoolamaaya shudhikalasham kaalam aavashyappedunnu.

 16. Comrade Anu

  ഒരു ശരിയായ കമ്മ്യൂണിസ്റ്റുകാരന്‍ രൂപപെട്ടു വരേണ്ടത് oru parlaimentarian aayittalla, oru viplavakaariyaayittaanu. Parlaimentary manobhaavathinte athi prasaram kondum vyakthamaaya saamoohika avabodham illaathathu kondumaanu innu nammal kaanunna pala prashnangalum Undaakunnathu. Oru naal ningalkku ningal nenjodu cherthu vachirikkunnathellam upekshikkendathaayi varum. Ningal murukke adachu pidichirikkunna kannukal thurakkendathaayi varum. inchinchaayi nammale bandhanastharaakkunna vyavastyhithiyodu samaram cheyyendathaayi varum. Viplavathinte theechoolayilekku swayam eduthu chaadendi varum. annu ningalathine ningalippol bhayappedunnathu pole bhayappedilla.
  Viplavam Jayikkatte.
  Contact me at: [email protected]
  [email protected]
  [email protected].

 17. Hari

  Yes, CPM is now going through a purification process. When the process finish, Shri Pinaryi Vijayan, Jayarajan x 3, Sasi and like minded leaders will be the balance. Sometimes Mr. Merkinston, Mr. Lottery, Mr. “Verukkappetta” financial supporter etc may come to leadership in the future.

 18. Gopakumar

  This is a simple example of how parliamentary desire influenced in a CMI(M) member. I think at least now the Party leadership will think about their member’s sincerity. Now Indians looking for CPI(M) as a leading g party with its dedication and struggle against corruption and the voice of the voice less millions of India. The corporate Indian Politics cannot shake this organization where common people gave their life and blood and all what they done for the growth of this party.

 19. krishnakumar

  a badly written article,showing all the complexes,if you are not bothered about a person leaving the party,why you are talking about them all ?similys used were also in utter bad taste. A person gets IAS /IPS due to is hard work and not by just talking and giving speeches.And we all know how a political gets his seat and how much lobbying goes on for this

 20. Vishnu

  ഓരോ പ്രസ്ഥാനവും വളര്‍ന്നു കഴിയുമ്പോള്‍ അതിനെ വളരാന്‍ സഹായിച്ച എല്ലാത്തിനോടും നന്ദി ഉണ്ടാകും. പക്ഷെ ഇപ്പോള്‍ ഇവിടെ സിന്ധു ജോയിയെ വളര്‍ത്തിയത് LDF ആണ് എന്നാല്‍ ഒരു കുട്ടി വളര്‍ന്നു കഴിയുമ്പോള്‍ മാത്രമേ അതിനു വിവരവും ബുദ്ധിയും ഉണ്ടാകുകയുള്ളൂ അതുപോലെ നന്നായി വിവരമുള്ള സിന്ധുവിനും മനസിലായി പ്രവര്‍ത്തിക്കാന്‍ നല്ലത് കോണ്‍ഗ്രസ്‌ ആണന്നു അതിനു അവളെ കുട്ടപ്പെടുതിയിട്ടു കാര്യമില്ല. അങ്ങനെ കുട്ടപ്പെടുത്തനാനെങ്ങില്‍ മഞ്ഞളാംകുഴി അലിയും,അബ്ദുലകുട്ടിയും LDF ന്റെ വീര പൌരുഷങ്ങള്‍ ആയിരുന്നല്ലോ???????

 21. babu paul

  നെറികെട്ട കമ്മ്യൂണിസ്റ്റ്‌ പൊളിറ്റിക്സ് കണ്ടു മടുത്ത ഒരു കൂട്ടം ആളുകളുടെ കൊഴിഞ്ഞു പോക്ക് എന്ന് പറയുന്നതാവും ശരി. സ്വന്തം നേതാകന്മാരില്ലാത്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇത്തവണത്തെ election ടൈമില്‍ കോണ്‍ഗ്രെസ് നേതാക്കന്മാരെ വാടകയ്ക്ക് എടുത്തു. Stephan George , മോഹന്‍ തോമസ്‌, ഡാലി etc etc 5 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണം കേരളത്തെ ൫൦ വര്‍ഷം പിറകിലോട്ടു നടത്തി എന്ന് പരയ്ന്നതവും ശരി. വിവരം ഇല്ലാത്ത ഒര്രു മുഖ്യനും അദ്ധേഹത്തിന്റെ ശിഷ്യരും കൂടി കേരളം കുട്ടിചോരുആക്കി. കമ്മ്യൂണിസം കാലഹരണപെട്ട ഒര്രു സത്യം ആന്നു എന്ന് വിവരം ഉണ്ടെന്നു അവകാസപെടുന്ന കേരളത്തിലെ ജനത്തിന്നു ഇല്ലാതെ പോകുന്നു എന്ന് കാണുമ്പോള്‍ പുച്ഛം തോന്നുന്നു. പല ലോകരാജ്യങ്ങളും ഉപയോകിച്ച് പുറം കാലിന്നു തോഴിചെരിഞ്ഞ കമ്മ്യൂണിസം എന്തിന്നു കേരളത്തില്ലെ ജെനം ചുമക്കുന്നു, Bengal ( Culcutta ) ഇതിനു നല്ല ഒര്രു ഉദാഹരണം ആന്നു. കമ്മ്യൂണിസം ഇല്ലാതാക്കു, നാടിന്നെ രെക്ഷിക്കു

 22. ശങ്കരനാരായണന്‍ മലപ്പുറം

  മണിമുത്ത്!
  പെട്ടിയില്‍ കിടക്കുന്ന വോട്ടുകള്‍ എണ്ണുന്നതിനു മുമ്പു തന്നെ പാര്‍ട്ടി അനുഭാവിയായ അവന്‍ തന്റെ പാര്‍ട്ടി തന്നെ വിജയിക്കുമെന്നുറപ്പിച്ചു. പാര്‍ട്ടിയുടെ കൊടിയുടെ നിറമുള്ള ചായം മുഖത്ത് വാരിത്തേച്ച് അതേ നിറമുള്ള വസ്ത്രങ്ങളും തൊപ്പിയുമൊക്കെ ധരിച്ച് കൊടിയും പിടിച്ച് എതിര്‍പ്പാര്‍ട്ടിക്കാരുടെ ഇടയിലൂടെ അവരെ വെല്ലുവിളിച്ചും അവര്‍ക്കെതിരെ ആക്രോശങ്ങള്‍ ചൊരിഞ്ഞും സൈലന്‍സര്‍ എടുത്തു മാറ്റിയ മോട്ടോര്‍ സൈക്കിളില്‍ അവന്‍ ചീറിപ്പാഞ്ഞു. അവനെ നേരിടാനായി ചെന്നവനെ തടഞ്ഞുകൊണ്ട് എതിര്‍പ്പാര്‍ട്ടിയുടെ നേതാവ് പറഞ്ഞു:
  ”വേണ്ട, വേണ്ട. ആ മുത്തിനെ ഒന്നും ചെയ്യല്ലേ! നാളെ മ്മളെ പാര്‍ട്ടീക്ക് വരാനുള്ള മണിമുത്താണവന്‍!!”
  …………..
  -സിന്ധു ജോയി പാര്‍ട്ടി വിടുന്നതിനു മുമ്പ് എഴുതിയതാണ്

 23. shami

  ഹ ഹ ഹ………..മണ്ടന്‍ സഗക്കള്‍………..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.