എഡിറ്റര്‍
എഡിറ്റര്‍
ശ്വേതയും നമ്മുടെ രാഷ്ട്രീയ ബോധവും
എഡിറ്റര്‍
Friday 8th November 2013 1:02pm

നമ്മുടെ ഒരുപാട് എം.പി മാരും എം.എല്‍.എ മാരും മന്ത്രിമാരും മുന്‍മന്ത്രിമാരും ഇനി മന്ത്രിമാരാവാന്‍ പോവുന്നവരും ആദ്യം പഠിക്കുന്ന സുകുമാരകലകളിലൊന്ന് ” എങ്ങിനെ കണ്ണടച്ച് പാല് കുടിക്കാ”മെന്നതാണ്. പെണ്‍വിഷയത്തില്‍ മാത്രമല്ല എല്ലാ വിഷയത്തിലും ഈ പാഠമാണുള്ളത്.


swetha-menon

എഡിറ്റോ-റിയല്‍/ ബാബു ഭരദ്വാജ്

babu-baradwaj

പൊതുസ്ഥലങ്ങളില്‍ വെച്ച് സ്ത്രീകള്‍ പരസ്യമായി പീഡിപ്പിക്കപ്പെടുന്നത് കേരളത്തില്‍ പുതിയ അനുഭവമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സമുന്നതരായ നേതാക്കളും ജനങ്ങള്‍ വിശ്വാസപൂര്‍വം തിരഞ്ഞെടുത്തയച്ച ജനപ്രതിനിധികളും ഏറ്റവും ഉത്സാഹത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും ജനപ്രിയമായ പൊതുപരിപാടികളില്‍ ഒന്നാണിതെന്ന കാര്യത്തിലും ആര്‍ക്കും സംശയം കാണില്ല.

നമ്മുടെ ജനാധിപത്യം സൃഷ്ടിച്ച ഈ ” മഹാരാജാക്കന്മാരുടെ ” ഹാര്‍ലെമുകള്‍ (harlem) ഇങ്ങിനെ ദൈനംദിനം വളര്‍ന്ന് പുഷ്ടി പ്രാപച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ത്രീ പീഡകര്‍ക്ക് ഇങ്ങിനെ വാണരുളാന്‍ വേണ്ട പ്രോത്സാഹനം നല്‍കുന്നത് കാര്യസാധ്യങ്ങള്‍ക്കായി അവരോടൊപ്പം ചേര്‍ന്നിരിക്കുന്ന സ്തുതിപാഠകരും അനുയായി വൃന്ദങ്ങളുമാണ്.

നമ്മുടെ ഒരുപാട് എം.പി മാരും എം.എല്‍.എ മാരും മന്ത്രിമാരും മുന്‍മന്ത്രിമാരും ഇനി മന്ത്രിമാരാവാന്‍ പോവുന്നവരും ആദ്യം പഠിക്കുന്ന സുകുമാരകലകളിലൊന്ന് ” എങ്ങിനെ കണ്ണടച്ച് പാല് കുടിക്കാ”മെന്നതാണ്. പെണ്‍വിഷയത്തില്‍ മാത്രമല്ല എല്ലാ വിഷയത്തിലും ഈ പാഠമാണുള്ളത്.

പൂച്ചകള്‍ക്കൊപ്പം നമ്മുടെ പൊതുസമൂഹവും ഇങ്ങിനെ കണ്ണടയക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. പിടിക്കപ്പെട്ടാല്‍ അവരെ രക്ഷപ്പെടുത്താന്‍ അനുയായികളുണ്ടാകും, നീതിന്യായ പാലകരുണ്ടാകും, കോടതികളുണ്ടാകും. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ഈ ‘അമ്മയും പെങ്ങളും മകളുമില്ലാത്തവരൊക്കെ’ പുഷ്പം പോലെ കേസുകളില്‍ നിന്ന് തലയൂരി പുറത്തുവരും.

ചില കേസുകളില്‍ കോടതി വിചാരണ പോലും ഉണ്ടാവില്ല, ചില കേസുകള്‍ കോടതികളില്‍ എത്തില്ല, കോടതിയില്‍ എത്തിയാല്‍ തന്നെ കുറ്റം തെളിയിക്കാനുള്ള ബാധ്യത പീഡിപ്പിക്കപ്പെട്ട പാവം പെണ്ണുങ്ങള്‍ക്കായതിനാല്‍ കുറ്റവാളികളായ ഈ രാഷ്ട്രീയക്കാരും ഉന്നതരും രക്ഷപ്പെടുന്നു.

ഇത്തരം കേസുകളില്‍ ഇരയുടെ മൊഴി മാത്രം മതിയെന്ന് നീതിപാലകര്‍ വിളിച്ചുകൂവാറുണ്ടെങ്കിലും ഇരകള്‍ താണുകേണുവീണ് മൊഴി നല്‍കിയാലും കോടതികള്‍ പ്രതിയെ ശിക്ഷിക്കുകയില്ലെന്ന് ഏറ്റവും പ്രമാദമായ സൂര്യനെല്ലിക്കേസ് തെളിയിച്ചു കഴിഞ്ഞു.

 ഇത്തരം കേസുകളില്‍ ഇരയുടെ മൊഴി മാത്രം മതിയെന്ന് നീതിപാലകര്‍ വിളിച്ചുകൂവാറുണ്ടെങ്കിലും ഇരകള്‍ താണുകേണുവീണ് മൊഴി നല്‍കിയാലും കോടതികള്‍ പ്രതിയെ ശിക്ഷിക്കുകയില്ലെന്ന് ഏറ്റവും പ്രമാദമായ സൂര്യനെല്ലിക്കേസ് തെളിയിച്ചു കഴിഞ്ഞു.

അതിലെ ഏറ്റവും വലിയ രാഷ്ട്രീയക്കാരനെ വിചാരണയൊന്നും കൂടാതെ കീഴ്‌ക്കോടതി രക്ഷപ്പെടുത്തിയ കാര്യവും അയാളിന്നും മാന്യമായി നമ്മുടെ പരമോന്നത നിയമനിര്‍മാണ സഭകളിലൊന്നിന്റെ അധ്യക്ഷനായി വാണരുളുന്ന കാര്യവും നമ്മുടെ ജനാധിപത്യ ചരിത്രത്തിന്റെ ഭാഗമാണ്.

ഈ കീഴ്‌ക്കോടതി വിധിയുടെ കാര്യം പറഞ്ഞ് മേല്‍ക്കോടതികളും ആ പാവം പെണ്‍കുട്ടിയെ കയ്യൊഴിഞ്ഞു കഴിഞ്ഞു. ജനകീയക്കോടതി അയാളെ ശിക്ഷിക്കുമെന്നൊക്കെ വെറുതെ മോഹിക്കാനേ ജനസാമാന്യത്തിന് കഴിയൂ.

കൊല്ലത്തൊരു വള്ളംകളി മത്സരം, വള്ളം കളി മത്സരത്തിന്റെ ഉത്സാഹക്കമ്മറ്റിയുടെ അമരത്ത് സ്ഥലം എം.പി. പതിറ്റാണ്ടുകാലം നേതാക്കന്മാരെ സ്തുതിച്ചു വര്‍ത്തിച്ച് പ്രസംഗിച്ച് നടന്നിട്ടാണ് ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ വാനപ്രസ്ഥം തുടങ്ങേണ്ട കാലത്ത് ഒരു സീറ്റ് തരപ്പെടുത്തുന്നതും ജയിക്കുന്നതും എം.പിയാവുന്നതും.

ജനങ്ങള്‍ വള്ളം കളി കാണണമെങ്കില്‍ ഉത്സവത്തിന് ആനയെ തിടമ്പേറ്റി എഴുന്നള്ളിക്കുന്നതുപോലെ ഒരു സിനിമാ നടിയേയും വേഷം കെട്ടി എഴുന്നള്ളിപ്പിക്കണെന്ന ആചാരനുഷ്ഠാനങ്ങള്‍ എന്ന് മുതലാണ് ഉണ്ടായത് എന്നറിയില്ല. ഒരുകാര്യം അറിയാം ഓണത്തിനും ക്രിസ്തുമസിനും ഈദിനും സിനിമാ താരങ്ങള്‍ ഇല്ലെങ്കില്‍ മലയാളിക്ക് ആഘോഷിക്കാനും സന്തോഷിക്കാനും പറ്റാത്ത ഒരവസ്ഥയാണ് നിലവിലുള്ളത്.

swetha1ഷോപ്പിങ് ഫെസ്റ്റിവലിന്റെ പരസ്യത്തിന് ഇളിച്ചുനില്‍ക്കുന്ന സിനിമാ താരം വേണം, കക്കൂസ് ടാങ്കിന്റെ പരസ്യത്തിന് മുപ്പത്തിരണ്ട് പല്ലുകളും പുറത്തുകാട്ടി സായൂജ്യമടഞ്ഞതുപോലെ നില്‍ക്കുന്ന സിനിമാ താരം വേണം. കൊല്ലത്ത് ജനങ്ങളെ വള്ളം കളി കാണിക്കാനെത്തിയത് നടി ശ്വേതാ മേനോനാണ്.

കല്യാണത്തിനും കാതുകുത്തിനും ഉത്സവങ്ങള്‍ക്കുമൊക്കെ നടികളും നടന്മാരും കാണികളുടെ മനം കുളിര്‍പ്പിക്കാന്‍ എത്തുന്നത് മാനസികോല്ലാസത്തിന് വേണ്ടിയൊന്നുമല്ല. കാശുണ്ടാക്കാന്‍ വേണ്ടിത്തന്നെയാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ അഞ്ചു ലക്ഷവും പത്തുലക്ഷവുമൊക്കെ നടീനടന്‍മാര്‍ വാങ്ങാറുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. മനോരോഗികള്‍ നിറഞ്ഞ ഈ നാട്ടില്‍ സംഭവിക്കാത്തതൊന്നുമില്ല. പണം വാങ്ങിയതുകൊണ്ട് സംഘാടക സമിതിയുടെ നേതാവിന് നടിയെ പരസ്യമായി പൊതുസ്ഥലത്തുവെച്ച് പീഡിപ്പിക്കാമെന്നൊരു കരാര്‍ വ്യവസ്ഥയുണ്ടോ?

ദൃശ്യമാധ്യമങ്ങളുടെ സദാ തുറന്നിരക്കുന്ന ക്യാമറക്കണ്ണുകള്‍ ഉള്ളതുകൊണ്ട് നടന്ന കാര്യങ്ങളൊക്കെ ജനങ്ങള്‍ കൃത്യമായും വ്യക്തമായും കണ്ടുകഴിഞ്ഞു, അറിഞ്ഞുകഴിഞ്ഞു. പീതാംബരക്കുറുപ്പ് നിരപരാധി ചമഞ്ഞിട്ട് കാര്യമൊന്നുമില്ല. പീതാംബരക്കുറുപ്പിന്റെ വേറെയൊരാളും അതീവശുഷ്‌ക്കാന്തിയോടെ മേല്‍പ്പറഞ്ഞ മംഗള കര്‍മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാര്യവും പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു.
അടുത്ത പേജില്‍ തുടരുന്നു

Advertisement