എഡ്ജ്ബാസ്റ്റണ്‍:  എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 74ന് നാല് എന്ന നിലയില്‍ ലഞ്ചിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം കി്ട്ടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്. അര്‍ദ്ധസെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ ധോണിക്ക് നാല് റണ്‍സുമായി ഇഷാന്ത് ശര്‍മ്മയാണ് കൂട്ട്.

ബൗളര്‍മാരെ അനുകൂലിക്കുമെന്ന് കരുതിയിരുന്ന പിച്ചില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്‌ട്രോസ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപറ്റന്‍ന്റെ തീരുമാനം ശരിവക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ഇതിനകം ബ്രോഡ് മൂന്ന് വിക്കറ്റും ബ്രസ്‌നന്‍ നാല് വി്ക്കറ്റും വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ആന്‍ഡേന്‍സണ്‍ നേടി.

ഗൗതം ഗംഭീറും വീരേന്ദര്‍ സേവാഗും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ അഭിനവ് മുകുന്ദിനെ ഒഴിവാക്കി. ഹര്‍ഭജന്‍ സിംഗിനു പകരം അമിത് മിശ്രയും ടീമില്‍ ഇടം നേടി. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 2-0ന് മുന്നിലാണ്.