കൊല്‍ക്കത്ത: ഏറെ വിവാദങ്ങള്‍ക്കുശേഷം ക്രിക്കറ്റിലെ മെത്തയായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കി. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികളില്‍ സംതൃപ്തിയുണ്ടെന്ന് ഐ.സി.സി പ്രതികരിച്ചു.

മാര്‍ച്ച് 15നും 20നും ഇടയ്ക്ക് മൂന്നു മല്‍സരങ്ങളാണ് ഈഡന്‍സില്‍ നടക്കുക. 15ന് അയര്‍ലന്റ്-ദക്ഷിണാഫ്രിക്ക, 18ന് അയര്‍ലെന്റ്-ഹോളണ്ട്, 20ന് സിംബാവേ-കെനിയ, എന്നീ മല്‍സരങ്ങളാണ് ഈഡന്‍സില്‍ നടക്കുക.

സ്റ്റേഡിയത്തിന്റെ അസൗകര്യം കാരണം ഫെബ്രുവരി 27ന് നടക്കേണ്ട ഇന്ത്യാ-ഇംഗ്ലണ്ട് മല്‍സരം ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു.