ന്യൂദല്‍ഹി: ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരേ മുഖ്യമന്ത്രി വി എസ് അച്ച്യുതാന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടണമെന്ന അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ വാദം തുടരാന്‍ തനിക്ക് നിര്‍ദ്ദേശം ലഭിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിനാവശ്യമായ രേഖകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യാണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. രേഖകള്‍ ഹാജരാക്കുന്നില്ല എന്നതിന്റെ പേരില്‍ കേസ് അനന്തമായി നീട്ടാനാവില്ലെന്നും കേസിലെ കക്ഷികളില്‍ ആര്‍ക്കുവേണമെങ്കിലും രേഖകള്‍ ഹാജരാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.