കണ്ണൂര്‍: എടക്കാട് തീവണ്ടി തട്ടി രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. കാസര്‍കോട്  ഉപ്പള സ്വദേശികളായ മുസ്തഫ(17), സിറാജുദ്ദീന്‍(21) എന്നിവരാണ് മരിച്ചത്. ഇവര്‍ വിദ്യാര്‍ത്ഥികളാണെന്നാണ് സൂചന.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍ പെട്ട അഞ്ച് പേരും. ആത്മഹത്യശ്രമമായിരുന്നോ എന്ന സംശയവുമുണ്ട്.