ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസെടുത്തു. ക്വീന്‍സ് ബാറ്റണ്‍ റാലിയുമായുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടാണ് കേസ്.

ഫണ്ട് ദുരുപയോഗവുമായി ബന്ധപ്പെട്ട് സെന്റര്‍ ബ്യൂറോ ഓഫ് ഇന്റലിജന്‍സ് 20 പരാതികള്‍ പരിശോധിച്ചു. അതേസമയം ഗെയിംസുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ നടപ്പാക്കിയ മുഴുവന്‍ വികസന പദ്ധതികളുടെയും രേഖകള്‍ ഹാജരാക്കാന്‍ നഗര വികസന മന്ത്രാലയം ദല്‍ഹി ഡെവലപ്‌മെന്റ് അതോറിട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ നടപടിക്കായാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.