ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ടെലികോം മന്ത്രി എ.രാജയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ചന്ദോളിയയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു.

2008ല്‍ സ്‌പെക്ട്രം ഇടപാട് നടക്കുന്ന സമയത്ത് രാജയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു ചന്ദോള. ഇന്നലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചന്ദോളിയയെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തത്. സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ചന്ദോളിയയുടെ അറിവോടുകൂടെയാണ് നടന്നത്.

ടെലികോം മന്ത്രിയായി കപില്‍ സിബല്‍ ചുമതലയേറ്റ ഉടന്‍ തന്നെ ചന്ദോളിയയെ സാമ്പത്തിക കാര്യ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.