ന്യൂദല്‍ഹി: സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലൂപ് ടെലികോം സ്ഥാപനങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. ലൂപ് മൊബൈല്‍ ഇന്ത്യ ലിമിറ്റഡിനും ലൂപ് ടെലികോം ലിമിറ്റഡിനുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് വിദേശവിനിമയ നിയമം ലംഘിച്ചതിനെതിരെയാണ് നോട്ടീസ്. ഇതുവഴി 3,84കോടിരൂപയുടെ വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിരുന്നു.

ദല്‍ഹി ആസ്ഥാനമായുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്‌പെഷല്‍ ഡയറക്ടറാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് കമ്പനി കൈപ്പറ്റിയതായി ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.