മുംബൈ: പാക് പൗരനും ഗായകനുമായ അദ്‌നാന്‍ സമിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. വിദേശവിനിമയ നിയന്ത്രണ നിയമപ്രകാരമാണ് നടപടി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമിക്ക് 20 ലക്ഷംരൂപ പിഴയും ചുമത്തിയിട്ടുണ്ട്. പാക് പൗരനായതിനാല്‍ ഇന്ത്യയില്‍ സ്ഥലം വാങ്ങാന്‍ സാമിക്ക് അവകാശമില്ലെന്നാണ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുള്ളത്.

2003ലാണ് സാമി പാര്‍ക്കിംഗ് സ്ഥലം ഉള്‍പ്പടെ എട്ടോളം വസ്തുക്കള്‍ ഒബ്‌റോയി സ്‌കൈ ഗാര്‍ഡനോടടുത്ത് സ്വന്തമാക്കിയത്. 2.53 കോടിയുടെ ഇടപാടായിരുന്നു ഇത്.