Categories

ലളിത് മോഡിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് നിര്‍ദ്ദേശം

മുംബൈ: സാമ്പത്തിക തിരിമറിയെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ഐ പി എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മുംബൈ പാസ്‌പോര്‍ട്ട് ഓഫീസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

ഐ പി എല്‍ വിവാദത്തില്‍പ്പെട്ട മോഡിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നേരത്തേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഐ പി എല്ലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിക്കണമെന്നും മോഡിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോഡി ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് മോഡിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടു വന്നിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.