Categories

ഇക്കോസ്‌പോര്‍ടിന് വില കൂടി

ecosports

ജനപ്രീതി നേടിയ ഫോഡ് കോംപാക്ട് എസ്!യുവി ഇക്കോസ്‌പോര്‍ടിനു വീണ്ടും വില കൂടി.

വിപണിയിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് രണ്ടാം തവണയാണ് ഇക്കോസ്‌പോര്‍ടിന് വിലവര്‍ധന ഉണ്ടായത്. പുതിയ വില ജനുവരി ഒന്നിനു പ്രാബല്യത്തിലായി.

ഇത്തവണ വിവിധ വകഭേദങ്ങള്‍ക്ക് 22,000 രൂപ മുതല്‍ 37,000 രൂപയാണ് വില കൂടിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിപണിയിലെത്തിയ ഇക്കോസ്‌പോര്‍ടിന് സെപ്റ്റംബറിലായിരുന്നു ആദ്യം വില വര്‍ധിപ്പിച്ചത്.

എന്നാല്‍ ഇതൊക്കെ സഹിച്ച് വണ്ടി ബുക്ക് ചെയ്യാമെന്നു കരുതിയാലും നിരാശപ്പെടേണ്ടി വരും. കാരണം തല്‍ക്കാലത്തേക്ക് ഇക്കോസ്‌പോര്‍ടിന്റെ ബുക്കിങ് നിര്‍ത്തിവച്ചിരിക്കുകയാണ് ഫോഡ്.

നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് വാഹനം വിതരണം ചെയ്തശേഷമായിരിക്കും ഇനി ബുക്കിങ് സ്വീകരിക്കുക. എന്തായാലും ഫെബ്രുവരി പകുതിയോടെയേ അതുണ്ടാകൂ.

Autobeatz

Tagged with: