എഡിറ്റര്‍
എഡിറ്റര്‍
ആഗോള വില വര്‍ധനയ്ക്കനുസരിച്ച് ഇന്ധനവില വര്‍ധിപ്പിക്കണം: സാമ്പത്തിക സര്‍വേ
എഡിറ്റര്‍
Wednesday 27th February 2013 2:48pm

ന്യൂദല്‍ഹി: സാധാരണക്കാരെ കൂടുതല്‍ ആശങ്കയിലാക്കി സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇന്ധനവിലയില്‍ ഇനിയും വര്‍ധനവ് വേണമെന്ന നിര്‍ദേശമാണ് സര്‍വേയിലുള്ളത്.

ആഗോള വില വര്‍ധനയ്ക്കനുസരിച്ച് ഇന്ധനവില വര്‍ധിപ്പിക്കണമെന്നും  സര്‍വേയിലെ പ്രധാന ശുപാര്‍ശ.

Ads By Google

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ സബ്‌സിഡികള്‍ വെട്ടിക്കുറക്കേണ്ടത് അനിവാര്യമാണ്. അടുത്ത വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 6.1നും 6.7 ശതമാനത്തിനും ഇടയിലായിരിക്കും.

സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നതിനാല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരിക്കും. ധനക്കമ്മി 4.8 ശതമാനമായി കുറയുമെന്നും സര്‍വെയില്‍ പറുയുന്നു.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനം കേരളമാണെന്നും സര്‍വേയില്‍ പറയുന്നു. ബീഹാറും ഇക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ട്. ഏറ്റവും കുറവ് തൊഴിലില്ലായ്മ ഗുജറാത്തിലാണ്. അതേസമയം സ്ത്രീ പുരുഷ അനുപാതത്തില്‍ ഏറ്റവും മുന്നില്‍ കേരളമാണ്.

 

കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് 2012-13 വര്‍ഷത്തെ സാമ്പത്തിക സര്‍വേ ധനമന്ത്രി പി. ചിദംബംരം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നിക്ഷേപങ്ങള്‍ കുറഞ്ഞത് മൂലം വ്യാവസായിക വളര്‍ച്ച കുറയാന്‍ കാരണമായതായി മന്ത്രി വ്യക്തമാക്കി.

Advertisement