എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യ സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് അവസരം നല്‍കുക: തൊഴില്ലായ്മ കുറയ്ക്കാന്‍ ഒമ്പതു നിര്‍ദേശങ്ങളുമായി സൗദിസാമ്പത്തിക വിദഗ്ധര്‍
എഡിറ്റര്‍
Wednesday 15th February 2017 2:56pm

ജിദ്ദ: തൊഴില്‍ ഇല്ലായ്മ കുറയ്ക്കാന്‍ ഒമ്പതു വഴികളുമായി സൗദിയിലെ സാമ്പത്തിക വിദഗ്ധര്‍. യുവതീ യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.

കൂടുതല്‍ സൗദി സ്വദേശികളെ ജോലിക്കു നിര്‍ത്താന്‍ ചെറുകിട സ്ഥാപനങ്ങളെ പിന്തുണയ്ക്കുകയെന്നതാണ് പ്രധാന നിര്‍ദേശം. കോളജ് വിദ്യാര്‍ഥികള്‍ക്ക് ട്രെയ്‌നിങ് നല്‍കുക, കണ്‍സോഷ്യങ്ങള്‍ സൃഷ്ടിക്കുക, വന്‍കിട കമ്പനികളുടെ ഉന്നത സ്ഥാനങ്ങളിലേക്ക് 20% സൗദി സ്റ്റാഫുകള്‍ക്ക് പരിശീലനം നല്‍കി നിയമിക്കുക, വിവിധ ബിസിനസ് സേവനങ്ങള്‍ക്കാിയ ഏകീകൃത സര്‍ക്കാര്‍ ഏജന്‍സി രൂപീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോ്ുവെച്ചിരിക്കുന്നത്.

ഇതുപ്രകാരം മുന്നോട്ടുപോയാല്‍ സൗദിയിലെ തൊഴിലില്ലായ്മ കുത്തനെ കുറയ്ക്കാനാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2016ന്റെ മൂന്നാം പാദത്തില്‍ തൊഴിലില്ലായ്മ നിരക്കില്‍ 12.1% വര്‍ധനവാണുണ്ടായതെന്നാണ് തൊഴില്‍ മന്ത്രാലയത്തിലെ കണക്കുകള്‍ പറയുന്നത്. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചാലേ ഈ പ്രതിസന്ധി ഇല്ലാതാക്കാന്‍ കഴിയൂവെന്ന് സൗദി എക്‌ണോമിക് അസോസിയേഷന്‍ അംഗം ഡോ. അബ്ദുള്ള പറയുന്നു.

Advertisement