സ്റ്റോക്ക്‌ഹോം: ഈവര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ ചേര്‍ന്നു പങ്കിട്ടു. അമേരിക്കക്കാരായ പീറ്റര്‍ ഡയമണ്ട്, ഡെയ്ല്‍ മോര്‍ട്ടെന്‍സണും ബ്രീട്ടീഷുകാരനായ ക്രിസ്റ്റഫര്‍ പിസാരഡ്‌സുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.പീറ്റര്‍ ഡയമണ്ട്‌സ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സാമ്പത്തിക ഉപദേഷ്ടാവാണ്.

കമ്പോള നിയന്ത്രണങ്ങളും സാമ്പത്തിക നയങ്ങളും എങ്ങിനെ തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു എന്നതിനെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കമ്പോളത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ഇവര്‍ നടത്തിയ പഠനങ്ങള്‍ സാമ്പത്തികശാസ്ത്രത്തിന് ഏറെ സഹായകമായിട്ടുണ്ടെന്ന് പുരസ്‌കാര സമിതി കണ്ടെത്തി.

Subscribe Us: